• Sun. Jan 5th, 2025

24×7 Live News

Apdin News

അടുക്കള മാലിന്യം സംസ്‌കരിക്കുന്നുണ്ടോ ? ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും പരിശോധനയ്‌ക്കു വരും

Byadmin

Dec 30, 2024


തിരുവനന്തപുരം: അടുക്കള മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ജനുവരി 6 മുതല്‍ 12 വരെ സര്‍വ്വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളില്‍ സര്‍വ്വേ നടത്തിയെങ്കിലും ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് പുതിയ സര്‍വേയ്‌ക്ക് സര്‍ക്കാര്‍ ഒരുമ്പെടുന്നത്. മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായാണിത്. കര്‍മ്മ സേന കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഹരിതമിത്രം ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ സമാഹരിക്കുന്നത്. എല്ലാ വീടുകളെയും സ്ഥാപനങ്ങളെയും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം തുടരുന്നുണ്ട്.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉറപ്പു വരുത്തുക , കേടുപാടുണ്ടെങ്കില്‍ പരിഹരിക്കുക, ജൈവ മാലിന്യം ആവശ്യമില്ലാത്തവരില്‍ നിന്ന് ശേഖരിച്ചു കൈമാറുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും അനുബന്ധമായി നടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

 



By admin