
അടുക്കളയിലെ സ്ഥിരം പ്രശ്നം സിങ്ക് അടഞ്ഞുപോകുന്നതാണ്. എണ്ണ, ഭക്ഷണ മാലിന്യങ്ങൾ, എന്നിവ കാരണം സിങ്കിലെ വെള്ളം ശരിയായി ഒഴുകിപ്പോകുന്നില്ല എന്നതുമാത്രമല്ല അവ ദുർഗന്ധവും ഉണ്ടാക്കും. മിക്ക ആളുകളും ഇത് പരിഹരിക്കാൻ പ്ലംബറെ വിളിക്കുകയും ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ഇത് സ്വയം പരിഹരിക്കാം.
അടുക്കള സിങ്കിലേയ്‌ക്ക് ആദ്യം ബേക്കിംഗ് സോഡ വിതറാം. പിന്നീട് ഇതിലേയ്‌ക്ക് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാം. അൽപം ഷാംപൂ ഇതിലേയ്‌ക്ക് ഒഴിക്കാം. ഒരു മിനിറ്റിനു ശേഷം അൽപം ചൂടുവെള്ളം ഇതിലേയ്‌ക്ക് ഒഴിച്ചു കൊടുക്കാം.
ഇത് സ്വാഭാവികമായും സിങ്ക് അടഞ്ഞു പോകുന്നതു തടയുന്നു. ഒപ്പം ദുർഗന്ധം നീക്കം ചെയ്ത് സിങ്ക് പുതിയതു പോലെ തിളക്കമുള്ളതാക്കും. കഠിനമായ രാസവസ്തുക്കൾ ഇല്ലാത്തതിനാൽ സിങ്കിന് കേടുപാടുകൾ സംഭവിക്കില്ല.