തിരുവനന്തപുരം : അട്ടക്കുളങ്ങര വനിതാ ജയില്‍, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കാന്‍ മന്ത്രി സഭാ യോഗത്തിന്റെ അനുമതി . തെക്കന്‍ മേഖലയില്‍ ഉയര്‍ന്ന നിലയിലുള്ള മറ്റൊരു ജയില്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം നടപ്പിലാകുന്നതനുസരിച്ച് പ്രസ്തുത ജയിലിലേക്ക് ലയിപ്പിക്കണമെന്ന വ്യവസ്ഥയില്‍ നിലവിലെ വനിതാ ജയില്‍ പ്രവര്‍ത്തിക്കുന്ന അട്ടക്കുളങ്ങര ജയില്‍ 300 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു താല്‍ക്കാലിക സ്‌പെഷ്യല്‍ സബ് ജയില്‍ ആക്കി മാറ്റുന്നതിന് അനുമതി നല്‍കി.
ബാക്കി തസ്തികകള്‍ അധികചുമതല നല്‍കി നിവര്‍ത്തിക്കണം എന്ന വ്യവസ്ഥയില്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് താല്‍ക്കാലികമായി 35 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ ജോലി നിര്‍വ്വഹിക്കുന്നതിന് KEXCON മുഖേന 15 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.