• Thu. Sep 18th, 2025

24×7 Live News

Apdin News

അട്ടപ്പാടിയിലേക്ക് സ്ഫോടകവസ്തു കടത്താന്‍ ശ്രമം; മുഖ്യപ്രതി അറസ്റ്റില്‍

Byadmin

Sep 18, 2025


പാലക്കാട്: അട്ടപ്പാടിയിലേക്ക് അനധികൃതമായി വന്‍ തോതില്‍ സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അരപ്പാറ സ്വദേശി നാസറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച ആനമൂളി ചെക്ക്പോസ്റ്റിന് സമീപം ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിനിടെ ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടര്‍ന്നാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണന് (50) വേണ്ടിയാണ് സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

By admin