പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. അട്ടപ്പാടി സ്വദേശി ശാന്തകുമാര്‍ ആണ് മരിച്ചത്.
താവളം- മുള്ളി റോഡിലാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് മടങ്ങവെ ശാന്തകുമാര്‍ സഞ്ചരിച്ച വാഹനം ആന ആക്രമിക്കുകയായിരുന്നു.
വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു . ഉടന്‍തന്നെ ഇയാളെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.