• Fri. Mar 14th, 2025

24×7 Live News

Apdin News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Byadmin

Mar 14, 2025


അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി വീട്ടിയൂരിലെ അജിത -രാജേഷ് ദമ്പതികളുടെ ഒരു വയസ്സുള്ള മകന്‍ റിതിന്‍ ആണ് മരിച്ചത്. കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ മാസം ആണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയത്. കടുത്ത പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി കൊണ്ടുവന്നിരുന്നു. മാര്‍ച്ച് 9ന് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു വയസ്സുകാരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് കുട്ടി മരിക്കുന്നത്. കുട്ടിക്ക് മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ കുറഞ്ഞിരിക്കെയാണ് ഇന്ന് ഒരു കുട്ടി മരിക്കുന്നത്. വിഷയം ഗൗരവമായാണ് ആരോഗ്യവകുപ്പും കാണുന്നത്.

By admin