അട്ടപ്പാടിയില്‍ ഭീതിയിലാഴ്ത്തി പുലി. ഇതേ തുടര്‍ന്ന് അട്ടപ്പാടി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
രണ്ടു ദിവസമായി സ്‌കൂള്‍ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു.