
കൊല്ലം: ഇടത് നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കര്‍ സിപിഎം ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിയുമായുള്ള 36 വര്‍ഷത്തെ ബന്ധം വിട്ട് അദ്ദേഹം ആര്‍എസ്പിയില്‍ ചേരും.
സിപിഎമ്മിന്റെ അപചയം ഈ തീരുമാനത്തിന് കാരണമെന്ന് അഡ്വ. ബി എന്‍ ഹസ്‌കര്‍ ഹസ്‌കര്‍ പറഞ്ഞു.രക്തസാക്ഷി ഫണ്ട് പോലും തട്ടിയ പാര്‍ട്ടിക്കൊപ്പം ഇനി തുടരാനാകില്ല. ചാനല്‍ ചര്‍ച്ചയില്‍ ഇടതു നിരീക്ഷകനായി പങ്കെടുക്കുന്ന ഹസ്‌കര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് സിപിഎം താക്കീത് ചെയ്തിരുന്നു.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്‌കര്‍ വിമര്‍ശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലില്‍ ഇത്തരം പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ഹസ്‌കറിന് മുന്നറിയിപ്പ് നല്‍കിയത്.അഭിഭാഷക ബ്രാഞ്ച് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നല്‍കിയത്. ഹസ്‌കറിന് ചാനല്‍ ചര്‍ച്ചകളില്‍ രാഷ്‌ട്രീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറഞ്ഞു. എന്നാല്‍ കേന്ദ്ര കമ്മിറ്റി നിലപാടാണ് താന്‍ പറഞ്ഞതെന്നാണ് അഡ്വ. ബി എന്‍ ഹസ്‌കര്‍ പ്രതികരിച്ചത്.