കോഴിക്കോട് : അതിഥി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി.രാമനാട്ടുകരയില്‍ ഇക്കഴിഞ്ഞ 19 -ാം തീയതിയാണ് സംഭവം.
.തുണിക്കടയില്‍ ജീവനക്കാരിയായ പെണ്‍കുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകന്‍ വിളിച്ചിറക്കി.കടയില്‍നിന്ന് പെണ്‍കുട്ടി അവധിയെടുത്ത് ആണ്‍സുഹൃത്തിനൊപ്പം പോകുകയായിരുന്നു.
കാറില്‍ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയി. സംഭവം നടക്കുമ്പോള്‍ കാമുകനൊപ്പം മറ്റ് നാല് പേര്‍ കൂടി ഉണ്ടായിരുന്നു.ബലപ്രയോഗത്തില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടിയെ ഇവര്‍ ആളൊഴിഞ്ഞ പറമ്പില്‍ ഇറക്കി വിട്ടു.
ഫറോക്ക് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.