• Sun. Feb 2nd, 2025

24×7 Live News

Apdin News

അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവം; ദമ്പതികള്‍ പിടിയില്‍

Byadmin

Feb 1, 2025


വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ കൊന്ന് മൃതശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സഹറാന്‍പൂര്‍ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് പിടിയിലായത്. സഹറാന്‍പൂര്‍ സ്വദേശിയായ മുഖീം അഹമ്മദിനെ കൊല്ലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

മുഖീമിനെ വെള്ളിലാടിയിലെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതിന് പിന്നാലെ കത്തികൊണ്ട് മൃതദേഹം അറുത്തുമാറ്റി ബാഗുകളിലാക്കി മാലിന്യമെന്ന വ്യാജേനയാണ് ഓട്ടോറിക്ഷയില്‍ കയറ്റി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി മുഖീമിന് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ കൊലക്ക് ഭാര്യ ഒത്താശ ചെയ്തുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്നാണ് ക്വാര്‍ട്ടേഴ്സില്‍ രക്തം തുടച്ച് ശുചീകരിച്ചത്.

ഇന്നലെ വൈകിട്ട് ആരിഫ് ബാഗുകളുമായി ഓട്ടോയില്‍ കയറി. തുടര്‍ന്ന് യാത്രക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍നിന്ന് ബാഗ് താഴേക്ക് എറിഞ്ഞു. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

By admin