അതിരപ്പള്ളിയില്‍ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ വാഴച്ചാല്‍ ഡിവിഷന് കീഴിലെ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ട വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതില്‍ സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പി.പി ജോണ്‍സറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഒക്ടോബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.