• Sun. May 4th, 2025

24×7 Live News

Apdin News

അതിർത്തി കടക്കാതെ പാകിസ്ഥാനിലെ ഏത് സൈനിക താവളത്തെയും നിമിഷങ്ങൾ കൊണ്ട് സംഹരിക്കും ; റാഫേലിൽ ബ്രഹ്മോസ്-എൻ‌ജി മിസൈൽ വിന്യസിക്കാൻ ഇന്ത്യ

Byadmin

May 3, 2025


ന്യൂദൽഹി : റാഫേൽ യുദ്ധവിമാനങ്ങളിൽ ബ്രഹ്മോസ്-എൻ‌ജി (നെക്സ്റ്റ് ജനറേഷൻ) സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിന്യസിക്കാൻ പദ്ധതിയുമായി ഇന്ത്യ . ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് പതിമടങ്ങ് വർദ്ധിപ്പിക്കുന്നതാണിത് . 290 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈലിന് മണിക്കൂറിൽ 4170 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയും. ശത്രുവിന് നേരെ കൃത്യവും വിനാശകരവുമായ ആക്രമണം നടത്താൻ ശേഷിയുള്ള അത്യാധുനിക ആയുധമാണിത്.

ഇത് വഴി അതിർത്തി കടക്കാതെ ശത്രുവിനെ സംഹരിക്കാനും ഇന്ത്യക്ക് കഴിയും . ‘മെയ്‌ക്ക് ഇൻ ഇന്ത്യ’യ്‌ക്ക് പുതിയ ശക്തി നൽകുന്ന , ഇന്ത്യയുടെ തന്ത്രപരമായ സ്വാതന്ത്ര്യം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന റാഫേലിൽ ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നതിന് ഡസ്സോൾട്ട് ഏവിയേഷൻ അംഗീകാരം നൽകി.

ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം എന്നും പാകിസ്ഥാന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അതിനൊപ്പം എന്തിനെയും ഭസ്മീകരിക്കുന്ന ബ്രഹ്മോസ്-എൻ‌ജി പോലുള്ള മാരകമായ മിസൈലുകളും ഘടിപ്പിക്കുകയാണ് . പാകിസ്ഥാനിലെ ഏത് സൈനിക താവളത്തെയും, കമാൻഡ് സെന്ററിനെയും, തീവ്രവാദ ലോഞ്ച് പാഡിനെയും ഒരു നിമിഷം കൊണ്ട് കത്തിയെരിക്കാൻ ഈ മിസൈലിന് കഴിയും, അതും അതിർത്തി കടക്കാതെ തന്നെ.

ഈ മിസൈലിന്റെ ആദ്യ പരീക്ഷണം 2026 ൽ നടക്കും. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിർമ്മിക്കുന്ന ബ്രഹ്മോസ് , സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ ഭാരം കുറഞ്ഞതും നൂതനവുമായ പതിപ്പാണ് ബ്രഹ്മോസ്-എൻജി. ആധുനിക യുദ്ധവിമാനങ്ങളിൽ നിന്നും മൊബൈൽ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വിക്ഷേപിക്കുന്നതിനായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്.



By admin