
പാട്ന ; ബീഹാർ തിരഞ്ഞെടുപ്പിൽ വാക്പോര് ശക്തമാവുകയാണ്. തേജസ്വി യാദവിന് ഇതുവരെ രാഷ്‌ട്രീയം മനസ്സിലായിട്ടില്ലെന്നും അദ്ദേഹത്തിന് ഇതുവരെ കുഞ്ഞൻ പല്ലുകൾ പോലും മുളച്ചിട്ടില്ലെന്നും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പൂർണിയയിലെ കസ്ബ നിയമസഭാ മണ്ഡലത്തിലെ ഗർബനാലി ഹൈസ്കൂൾ ഗ്രൗണ്ടിലും കിഷൻഗഞ്ചിലെ താക്കൂർഗഞ്ച് ബ്ലോക്കിലെ ബർചൗണ്ടി ഹാത്തിലും നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാലിക്കിടെ അദ്ദേഹം തേജസ്വി യാദവിനെ രൂക്ഷമായി വിമർശിച്ചു. തേജസ്വി ചെറുപ്പമാണെന്നും ദുർബലമായ നാവാണെന്ന് ഓർക്കണമെന്നും ഒവൈസി പറഞ്ഞു. സഖ്യത്തിന് ഇതുവരെ ആരോടും നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.
ഇതിന് പുറമെ ഇന്ന് ലാലുവിന്റെ മകൻ, ഒവൈസി ഒരു തീവ്രവാദിയാണെന്ന് പറയുന്നു. എന്നാൽ അതിർത്തി മേഖല വികസിപ്പിക്കുന്നതും മുസ്ലീങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്നതും അവരെ സംരക്ഷിക്കുന്നതും തീവ്രവാദമാണെങ്കിൽ, താൻ തീവ്രവാദിയാണെന്നും ഒവൈസി പറഞ്ഞു. 11-ാം തീയതി വോട്ട് ചെയ്യാൻ പോകുമ്പോൾ ആരാണ് തീവ്രവാദി എന്ന് നിങ്ങൾക്ക് മനസ്സിലാകും.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാത്തതിനെക്കുറിച്ച് തേജസ്വി കഴിഞ്ഞ ദിവസം വലിയ പ്രസ്താവന നടത്തിയിരുന്നു. ഒവൈസി എക്ട്രിമിസ്റ്റാണെന്നും ഒരുമതഭ്രാന്തനായ തീവ്രവാദിയാണെന്നുമാണ് തേജസ്വി പറഞ്ഞത്. ഇത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.