• Mon. Mar 2nd, 2026

24×7 Live News

Apdin News

അത് നിങ്ങളുടെ വ്യക്തിജീവിതമാണ് , എങ്കിലും ഇക്കാര്യം ചോദിക്കാതിരിക്കാനാകില്ല : വിജയ്‌ക്കെതിരെ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ്

Byadmin

Mar 2, 2026



ചെന്നൈ: കഴിഞ്ഞ വർഷമാണ് നടൻ സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് ഡിഎംകെയിൽ ചേർന്നത് . വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്ക് വേണ്ടി ദിവ്യ സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്.

സത്യരാജിന്റെ മകൻ സിബി സത്യരാജ് നടനാണെങ്കിലും, മകൾ സിനിമ ഉപേക്ഷിച്ച് പോഷകാഹാര വിദഗ്ധയായി പ്രശസ്തി നേടിയിട്ടുണ്ട്. ആരോഗ്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി അവർ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു . ഇന്ന് ഡിഎംകെയുടെ ഇൻഫർമേഷൻ ടെക്നോളജി ടീമിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുമാണ് ദിവ്യ.

ഇപ്പോഴിതാ നടനും , ടിവികെ നേതാവുമായ വിജയുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ . സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ വിജയോട് ചില ചോദ്യങ്ങളും ദിവ്യ ചോദിക്കുന്നുണ്ട്.

‘ വിജയിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് അധാർമ്മികമാണ്. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പക്ഷേ, എനിക്ക് അദ്ദേഹത്തോട് രണ്ട് ചോദ്യങ്ങൾ ചോദിക്കണം. ഒന്ന്, രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിങ്ങൾ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് എണ്ണിയെണ്ണി ജനങ്ങളോട് പറയണം. നിങ്ങൾക്ക് എന്നോട് അതേ ചോദ്യം ചോദിക്കാം. കാരണം ഞാനും രാഷ്‌ട്രീയത്തിലാണ്.

നിങ്ങൾ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്: ഞാൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, എന്റെ അമ്മയുടെ പേരിൽ ഞാൻ ഒരു ചാരിറ്റി സംഘടന ആരംഭിച്ചു. ആ ചാരിറ്റിയിലൂടെ, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള ആളുകൾക്ക് സൗജന്യ പോഷകാഹാരം, വിറ്റാമിൻ ഗുളികകൾ, അയൺ ഗുളികകൾ എന്നിവ ഞാൻ നൽകുന്നുണ്ടായിരുന്നു. മറ്റൊരു കാര്യം, പെരിയാർ നയരൂപീകരണ നേതാവായിരിക്കെ, നിങ്ങൾ സ്ത്രീകളെക്കുറിച്ചും നിങ്ങളുടെ പാർട്ടിയിലെ സ്ത്രീകളെക്കുറിച്ചും വളരെ മോശമായി സംസാരിക്കുന്നു എന്നതാണ്. സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ദിവ്യ സത്യരാജ് ചോദിച്ചു.

 

By admin