• Thu. Jan 9th, 2025

24×7 Live News

Apdin News

അദാനിയ്‌ക്കെതിരെ യുഎസ് കോടതി കേസെടുത്തതിനെ ചോദ്യം ചെയ്ത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം; വീണ്ടും ജോര്‍ജ്ജ് സോറോസിന് തിരിച്ചടി

Byadmin

Jan 9, 2025


ന്യൂദല്‍ഹി: ജോ ബൈഡന്റെ ഭരണകാലത്ത് ഇന്ത്യയിലെ ബിസിനസുകാരനായ അദാനിയ്‌ക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കൈക്കൂലിയുമായി ബന്ധപ്പെട്ട കേസില്‍ ക്രിമിനല്‍ സിവില്‍ കേസുകള്‍ എടുത്തതിനെ ചോദ്യം ചെയ്ത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം. ഇന്ത്യയെപ്പോലെ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന ഏഷ്യാ പസഫിക് മേഖലയിലെ രാജ്യത്തിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുക്കുന്നത് അമേരിക്കയ്‌ക്ക് നല്ലതല്ലെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള ഇന്ത്യയിലെ പ്രധാന ബിസിനസുകാരനെതിരെ നടപടിയെടുത്താല്‍ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് അമേരിക്ക വിഘാതമായി നില്‍ക്കുമെന്ന ദുര്‍വ്യാഖ്യാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ പറയുന്നു.

ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ യുഎസ് നീതിന്യായവകുപ്പ് അദാനിയ്‌ക്കെതിരെ കേസെടുത്ത ഈ തീരുമാനത്തെ ചോദ്യം ചെയ്യുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ലാന്‍സ് ഗൂഡന്‍ ചെയ്യുന്നത്.. യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിനോട് ഇക്കാര്യത്തില്‍ താന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്ക് ജനവരി 31നകം മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

ഇദ്ദേഹം കാതലായ ചില ചോദ്യങ്ങളാണ് ഈ കത്തില്‍ ചോദിച്ചിരിക്കുന്നത്.
1. ഈ കേസില്‍ വൈദ്യുതോര്‍ജ്ജം വില്‍ക്കാനുള്ള കരാര്‍ ലഭിക്കുന്നതിനായി അദാനിയുടെ കമ്പനിയിലെ ചില ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ചില സംസ്ഥാനസര്‍ക്കാരുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൈക്കൂലി നല്‍കിയതെന്ന് പറയുന്നു. അതായത് ഇന്ത്യയ്‌ക്കുള്ളില്‍ മാത്രം നടന്ന അഴിമതിക്കേസാണിത്. ഇനി ഇതിന് യുഎസിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഒരു അമേരിക്കക്കാരനെ പോലും കുറ്റപ്പെടുത്താതിരുന്നത്? ഈ കൈക്കൂലിക്കേസില്‍ അമേരിക്കക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലേ?

2.ഈ അഴിമതിക്കേസ് ഇന്ത്യയില്‍ നടന്നതാണെങ്കില്‍ എന്തുകൊണ്ട് യുഎസിലെ നിതീന്യായ വകുപ്പ് അദാനിയെ മാത്രം കുറ്റക്കാരനായി കാണുന്നു? ഇന്ത്യന്‍ സര്‍ക്കാരിനോട് ഈ കേസില്‍ നീതി നടപ്പാക്കാന്‍ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?

3. എന്തുകൊണ്ട് ഈ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അമേരിക്കയ്‌ക്ക് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടില്ല?

4.ഇന്ത്യ കുറ്റവാളികളെ കൈമാറുന്നത് നിഷേധിച്ചാല്‍ എന്ത് അടിയന്തര പദ്ധതിയാണ് നീതിന്യായവകുപ്പിന്റെ പക്കല്‍ ഉള്ളത്?

5. ഈ കേസ് ഇന്ത്യയും യുഎസും തമ്മിലുള്ള അന്താരാഷ്‌ട്ര പ്രശ്നമായി ഈ കേസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബൈഡന്‍ സര്‍ക്കാരോ യുഎസ് നീതിന്യായവകുപ്പോ ശ്രമിക്കുമോ?

ഏഷ്യാ പസഫിക് മേഖലയില്‍ അമേരിക്കയ്‌ക്ക് വിശ്വസിക്കാവുന്ന പങ്കാളികളില്‍ പ്രധാനിയാണ് ഇന്ത്യ. ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ് ഘടനയാണ് ഇന്ത്യ എന്നിരിക്കെ ആ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസായിക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചാല്‍ അമേരിക്ക ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയെ തടയുന്ന എന്ന വ്യാഖ്യാനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പകരം ഈ കേസ് ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രാഥമിക തലത്തില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും ഉചിതം. നമുക്ക് കൃത്യമായ നിയമാധികാരപരിധിയുള്ള ഇടങ്ങളില്‍ മാത്രം ഇടപെടുന്നതാണ് ഉചിതം. ബൈഡന്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സമയത്ത് ഇതുപോലെ ഒരു കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത് ട്രംപ് സര്‍ക്കാരിന്റെ നാശത്തിന് കാരണമായേക്കും. – കത്തില്‍ പറയുന്നു.

ഈ കേസില്‍ യുഎസ് നീതിന്യായവകുപ്പ് ഏതെങ്കിലും മൂന്നാം പാര്‍ട്ടിയുമായി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടോ? പ്രത്യേകിച്ചും ജോര്‍ജ്ജ് സോറോസ് പൂര്‍ണ്ണമായോ ഭാഗികമായോ നിയന്ത്രിക്കുന്ന ഏതെങ്കിലും സംഘടനയുമായോ ഈ കേസിന്റെ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടോ? ജനുവരി 31ന് മുന്‍പ് ഇത് സംബന്ധിച്ച് തനിക്ക് മറുപടി നല്‍കണമെന്നും യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക് ബി ഗാര്‍ലാന്‍റിനോട് അദ്ദേഹം ആവശ്യപ്പെടുന്നു.



By admin