ധാക്ക: മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ സൈന്യം അട്ടിമറിച്ചേക്കുമെന്ന സൂചന നാള്‍ക്കുനാള്‍ വര്‍ധിക്കവേ, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ്. ബംഗ്ലാദേശില്‍ അസംതൃപ്തരായ ജനങ്ങള്‍ വീണ്ടും കലാപം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വീണ്ടും ഭരണം പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ നടന്ന രാജ്യത്തിന്റെ വാര്‍ഷിക ദിനത്തില്‍ കാര്യമായി സൈന്യം പങ്കെടുത്തിരുന്നില്ല. സാധാരണ സൈന്യത്തിന്റെ മാര്‍ച്ചും മറ്റും ഉണ്ടാകേണ്ടതാണ്.
ഈ സാഹചര്യത്തില്‍ ഇതുവരെ ഇന്ത്യയെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മുഹമ്മദ് യൂനസ് മോദിയോടുള്ള ശത്രുത വെടിയുന്ന രീതിയില്‍ പെരുമാറുകയാണ്. കഴിഞ്ഞ ദിവസം തായ് ലാന്‍റില്‍ ഇരുനേതാക്കളും ബിംസ് ടെക് കൂടിക്കാഴ്ടയ്‌ക്കിടയില്‍ സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നതിന് പകരം മോദിയുടെ കയ്യില്‍ നിന്നും നിറയെ വിമര്‍ശനങ്ങള്‍ എറ്റുവാങ്ങുന്ന മുഹമ്മദ് യൂനസിനെയാണ് കണ്ടത്. ബംഗ്ലാദേശിലെ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നത് ആവര്‍ത്തിക്കരുതെന്ന് മോദി താക്കീത് ചെയ്യുകയും ചെയ്തു.
ഏറെക്കാലമായി അദാനിയുമായി 25 വര്‍ഷത്തേക്കുള്ള വൈദ്യുതിക്കരാറില്‍ ഷേഖ് ഹസീന ഒപ്പുവെച്ചെങ്കിലും ഇത് നടപ്പാക്കാന്‍ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ഷേഖ് ഹസീന ഭരണകാലത്ത് വൈദ്യുതി വിതരണം ചെയ്തതിന്റെ പേരില്‍ കിട്ടേണ്ട പണം നല്‍കാത്തതിന്റെ പേരില്‍ അദാനി വൈദ്യുതി വിതരണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദാനിയ്‌ക്ക് കുടിശ്ശികയുള്ള മുഴുവന്‍ തുകയും മുഹമ്മദ് യൂനസ് നല്‍കിയിരിക്കുകയാണ്. അദാനിയുടെ ജാര്‍ഖണ്ഡിലെ വൈദ്യുതി പ്ലാന്‍റില്‍ നിന്നും 1600 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാനായിരുന്നു ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാര്‍. ഇപ്പോള്‍ 17.30 കോടി ഡോളറിന്റെ ലെറ്റര്‍ ഓഫ് ക്രെഡിറ്റ് അദാനിയ്‌ക്ക് നല്‍കിയിരിക്കുകയാണ് മുഹമ്മദ് യൂനസ് സര്‍ക്കാര്‍. ഇതോടെ അദാനി അവിടേക്കുള്ള വൈത്യുതി വിതരണം പുനസ്ഥാപിച്ചു. ഇതോടെ വൈദ്യുതിയില്ലായ്മയെച്ചൊല്ലി ബംഗ്ലാദേശിലെ ജനങ്ങള്‍ക്കിടയിലുള്ള അസ്വാസ്ഥ്യം അവസാനിച്ചു.