• Tue. Oct 21st, 2025

24×7 Live News

Apdin News

അദാനി ബങ്കറിങ്ങ് കമ്പനി വിഴിഞ്ഞത്തെത്തുന്ന കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന സേവനം തുടങ്ങി

Byadmin

Oct 21, 2025



തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തുന്ന കപ്പലുകൾക്ക് ഇന്ധനം നൽകുന്ന ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സേവനം അദാനി ബങ്കറിങ് കമ്പനി ആരംഭിച്ചു. അദാനി ബങ്കറിങ് കമ്പനിയുടെ നേതൃത്വത്തിൽ എംടി ഷോൺ വൺ കപ്പലിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ആങ്കറേജിലുള്ള എംഎസ്‍സി അക്കിറ്റെറ്റ കപ്പലിലാണ് വെരി ലോ സൾഫർ ഇന്ധനഎണ്ണ നിറച്ചത്.

ഇതോടെ വിഴിഞ്ഞത്തിന് സമീപത്തെ ചാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ ഇന്ധനം നിറക്കാൻ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ കഴിയും. പുതിയ സംവിധാനമെത്തിയതോടെ ലോകോത്തര കപ്പൽ കമ്പനികളുടെ ഇന്ധനം നിറയ്‌ക്കൽ കേന്ദ്രമായി വിഴിഞ്ഞം അധികം വൈകാതെ മാറുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നത്.

നിലവിൽ മുംബയിലും കൊച്ചിയിലും നിന്ന് ഇന്ധനം എത്തിച്ചാകും കപ്പലുകളിൽ നിറയ്‌ക്കുന്നത്. വിഴിഞ്ഞത്തേക്ക് ചരക്ക് നീക്കം ചെയ്യാത്ത കപ്പലുകൾക്കും ഇന്ധനം ലഭിക്കും.

പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ വിഴിഞ്ഞത്തു നിന്നും മറ്റ് കപ്പൽ മുഖാന്തരം ഇന്ധനം നിറയ്‌ക്കാൻ സാധിക്കും. ബങ്കറിംഗിനു വേണ്ടി രണ്ടാം ഘട്ടത്തിൽ വിഴിഞ്ഞത്ത് ഓയിൽ ഫാമും ലിക്വിഡ് ജെട്ടിയും നിർമ്മിക്കും. ഓയിൽ ഫാം വരുന്നതോടെ പൈപ്പ് മുഖാന്തരം ഇന്ധനം ലിക്വിഡ് ജെട്ടിയിൽ എത്തിച്ച് കപ്പലുകളിൽ നിറയ്‌ക്കാൻ കഴിയും.

ബെർത്ത് ബങ്കറിംഗും നടക്കും. ബങ്കറിംങ് ആരംഭിക്കുന്നതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഇന്ധനകൈമാറ്റം നടക്കും ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാനം വർധിക്കും. ഇന്ധനവില കൂടാതെ ടാക്സ് ഇനത്തിലും വരുമാന നേട്ടമുണ്ടാകും.

By admin