• Tue. Oct 6th, 2026

24×7 Live News

Apdin News

അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി

Byadmin

Oct 6, 2026


പേസർ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം ഹനുമ വിഹാരി. ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഭുവനേശ്വറെന്നും വിഹാരി പറഞ്ഞു.

‘ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. ഐപിഎല്ലിൽ അദ്ദേഹം അത് തെളിയിച്ചതുമാണ്. ടീമിന് ആവശ്യമായത് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കും. സെലക്ടർമാരും പരിശീലനും ക്യാപ്റ്റനും മാനേജ്‌മെന്റും ഈ കാര്യം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്’ ഹനുമ വിഹാരി തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

വിൻഡീസിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിര നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ 351 റൺസ് പ്രതിരോധിക്കുന്നതിൽ ബൗളർമാർ പരാജയപ്പെട്ടു.

2027 ഏകദിന ലോകകപ്പ് മുന്നിൽനിൽക്കെ ഇന്ത്യൻ ബൗളിംഗ് ഡിപ്പാർട്ട്മെന്റ് മാനേജ്മെന്റിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

2027 ഐസിസി ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. 14 ടീമുകളാണ് കീരീടത്തിനായി മാറ്റുരുക്കുന്നത്. 12 വേദികളിലായി 57 മത്സരങ്ങൾ ആയിരിക്കും ടൂർണമെന്റിൽ ഉണ്ടായിരിക്കുക. സൗത്ത് ആഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുന്നത്.

ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിരിക്കുന്നത്. ഓസ്ട്രേലിയ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിംബാബ്വെ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം കിരീടത്തിനായി ഗ്രൂപ്പ് എയിൽ മത്സരിക്കുന്നത്.

ഒക്ടോബർ 7ന് നടക്കുന്ന ടൂർണമെന്റിലെ ഉദ്ഘാടന മത്സരം കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാണ്. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും ഫൈനലിസ്റ്റുകളായ ഇന്ത്യയുമാണ് ആദ്യം മത്സരത്തിൽ നേർക്കുനേർ എത്തുന്നത്.







By admin