• Fri. Mar 13th, 2026

24×7 Live News

Apdin News

അധിക ചുമതലയില്‍ ആര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റു

Byadmin

Mar 13, 2026



ചെന്നൈ: തമിഴ്നാട് ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റു. കേരള ഗവര്‍ണര്‍ എന്ന നിലയില്‍ നിലവിലുള്ള ഉത്തരവാദിത്തങ്ങള്‍ക്ക് പുറമേയാണിത്. തമിഴ്‌നാട് ഗവര്‍ണറായിരുന്ന ആര്‍.എന്‍. രവിയെ ബംഗാള്‍ ഗവര്‍ണറായി മാറ്റിയതിനെ തുടര്‍ന്നാണ് ആര്‍ലേക്കര്‍ തമിഴ്നാടിന്റെയും ചുമതല ഏറ്റെടുത്തത്.

ഇന്നലെ തമിഴ്നാട് ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി നിയമന ഉത്തരവ് വായിച്ചു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്നാട് ഗവര്‍ണറുടെ ചുമതലകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുമെന്നും ഭരണഘടനയും നിയമവും ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കേന്ദ്രമന്ത്രി എല്‍. മുരുകന്‍, മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍, തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം. അപ്പാവു, സംസ്ഥാന മന്ത്രിമാരായ കെ.എന്‍. നെഹ്റു, ഇ.വി. വേലു, പി.കെ. ശേഖര്‍ ബാബു, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ആര്‍ലേക്കറിന് തമിഴ്‌നാടിന്റെ കൂടി അധിക ചുമതല നല്‍കിയത് ഇടക്കാല നടപടിയാണെന്നും കേന്ദ്ര ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ ക്രമീകരണം തുടരുമെന്നും ലോക്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു.

By admin