ന്യൂദല്‍ഹി: അധ്യാപകന്‍ പുകവലിച്ചതിനെ വിമര്‍ശിച്ചതാണ് ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി നേതാവ് ദീപിക. ദീപികയെ അറിയില്ലേ? ഇടത് കോട്ട തകര്‍ത്ത് എബിവിപിയുടെ കൊടി ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പാറിച്ച മിടുക്കി.
ദല്‍ഹിയിലെ ഡോ. ഭീം റാവു അംബേദ്കര്‍ കോളെജിലെ അച്ചടക്ക സമിതി യോഗത്തിലായിരുന്നു സംഭവം. പ്രൊഫ. സുജിത് കുമാറിനെയായിരുന്നു ദീപിക വിമര്‍ശിച്ചത്. പുകവലിക്കുന്നത് കണ്ടെന്നായിരുന്നു പ്രൊഫസര്‍ക്കെതിരായ ദീപികയുടെ വിമര്‍ശനം. ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ എബിവിപിയുടെ ജോയിന്‍ സെക്രട്ടറിയാണ് ദീപിക.
ഇതോടെ മീറ്റിങ്ങില്‍ ഈ അധ്യാപകന്‍ ദീപികയെ അധിക്ഷേപിക്കാന്‍ തുടങ്ങി. പൊതുവേ അനീതികളോട് പൊരുതാന്‍ വീറും വാശിയും ഉള്ള വിദ്യാര്‍ത്ഥിനിയാണ് ദീപിക.
അതുകൊണ്ടായിരിക്കാം അധ്യാപകന്റെ ഈ അധികപ്രസംഗത്തിന് ഒരു കരണം പുകച്ചില്‍ ദീപിക നല്‍കിയത്. അധ്യാപകന്റെ പൊളളച്ചിരിയാണ് ദീപികയെ ചൊടിപ്പിച്ചത്.