കൊണ്ടോട്ടി: തുറക്കൽ ജി.എൽ.പി. സ്കൂളിൻ്റെ 98-ാം വാർഷികാഘോഷവും പ്രധാനാധ്യാപകൻ ഒ.കെ അബ്ദുൽ കരിം, സീനിയർ അസിസ്റ്റൻ്റ് വി.കെ.ആമിന കുട്ടി എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും മുൻ വിദ്യാഭ്യസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു.
എല്ലാ ജോലികളും അന്തസുള്ളതാണെങ്കിലും അധ്യാപനം മഹത്തരമാണെന്നും അധ്യാപകർ എല്ലാ കാലത്തും ഓർമിക്കപ്പെടുമെന്നും യാത്രയയപ്പ് സന്ദേശത്തിൽ എം.പി പ്രസ്താവിച്ചു. രണ്ട് ദിനങ്ങളിലായി നടന്ന പരിപാടിയിൽ പട്ടുറുമാൽ ഫെയിം ദിൽന ഹസൻ,വെറൈറ്റി മാജിക് ഡാൻസ് പെർഫോമർ അഷ്കർ കലാഭവൻ, സഹദിൻഷാ എന്നിവരുടെ കലാ പ്രകടനങ്ങൾ അരങ്ങേറി. സ്കൂൾ വിദ്യാർത്ഥികളുടെയും പരിസര പ്രദേശങ്ങളിലെ അങ്കൺവാടി കുട്ടികളുടെയും കലാ പരിപാടികളും വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
പി ടി എ പ്രസിഡൻ്റ് ടി പി അഫ്സൽ ബാബു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ പ്രതിഭകളെ ആദരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ മൊയ്തീൻ അലി കൗൺസിലർമാരായ കോട്ടയിൽ വീരാൻ കുട്ടി, പി.നിമിഷ, പി. ടി. എ – എസ് എം.സി അംഗങ്ങളായ സി ലാലു, ടി.പി അസ്ലം,കെ. ജംഷീർ, കെ.പി പ്രകാശൻ,പി.പി. എ ഖയ്യും, അസ്ലം പള്ളത്തിൽ, ഷാജു അവരക്കാട് ,റസാഖ് പാണ്ടിക്കാടൻ, ഖദീജ പ്രസംഗിച്ചു. പി. സുരേഷ് മാസ്റ്റർ സ്വാഗതവും ഇ.ടി. എം ബഷീർ നന്ദിയും പറഞ്ഞു