തൃശൂര്‍: അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു. ചെറുതുരുത്തി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സിന്തോള്‍ (40) ആണ് ജീവനൊടുക്കിയത്.
ചാലക്കുടിയില്‍ വച്ചാണ് അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടിയത്. യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ അറിയിച്ചത്.
കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ അധ്യാപിക ജോലിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിനിയാണ് സിന്തോള്‍.