സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കൂട്ട നടപടിയെടുത്ത് എംവിഡി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 36 ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങള്‍ പിടികൂടി. സ്പീഡ് ഗവര്‍ണര്‍ കട്ട് ചെയ്തു. എയര്‍ഹോണ്‍, ഡാന്‍സ് ഫ്‌ലോര്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തിയ ബസ്സുകള്‍ക്ക് 2. 46 ലക്ഷം രൂപ പിഴ ചുമത്തി.
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനൊരുങ്ങി ഹൈക്കോടതി. നിരത്തുകളില്‍ പരിശോധന ശക്തമാക്കാനും അനധികൃത രൂപമാറ്റങ്ങളില്‍ പരമാവധി ഉയര്‍ന്ന പിഴ തന്നെ ഈടാക്കണമെന്ന് എംവിഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
അപകടമുണ്ടാക്കുന്ന ബസുകള്‍ക്ക് മാത്രം ഉയര്‍ന്ന പിഴ ഈടാക്കിയാല്‍ പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പരമാവധി ഉയര്‍ന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.