അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസില്‍ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് നിയമപരമായ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന വിലയിരുത്തലിലാണ് റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രതിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ തുടരന്വേഷണത്തിന് അനുമതി നല്‍കിയത് വിചിത്രമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
2021 ലാണ് താന്‍ നേരിടുന്ന വിജിലന്‍സ് കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ടോമിന്‍ തച്ചങ്കരി സര്‍ക്കാരിനെ സമീപിച്ചത്. ഇതില്‍ തച്ചങ്കരിക്ക് അനുകൂലമായി സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അതിനിടെ 2007 ല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ആദ്യം സമീപിച്ച ബോബി കുരുവിള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.