തിരുവനന്തപുരം: അനന്തപുരിയെ ഇളക്കിമറിച്ച സംഗീതവിരുന്നിനാണ് ഇന്നലെ പൂജപ്പുര മൈതാനം സായാഹ്നം സാക്ഷ്യം വഹിച്ചത്. ജന്മഭൂമി സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യ ശ്രീനിവാസും അവതരിപ്പിച്ച സംഗീത വിരുന്നാണ് പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചത്.
വൈകിട്ട് ഏഴിന് പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ സദസ് കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. പലരും ഇരിപ്പിടം ലഭിക്കാത്തതിനെ തുടര്‍ന്ന് സദസിന് വെളിയില്‍ നിന്ന് സംഗീത വിരുന്ന് ആസ്വദിച്ചു. നിരവധി ഗായകരും ശ്രീനിവാസിനൊപ്പം ചേര്‍ന്ന് വേദിയെ ഇളക്കിമറിക്കാന്‍ സ്‌റ്റേജില്‍ ആടിപ്പാടി. സദസിലുണ്ടായിരുന്നവരും നൃത്തം ചെയ്തു. പഴയ ചലച്ചിത്ര ഗാനങ്ങള്‍ക്കൊപ്പം പുതിയ പാട്ടുകളും ആലപിച്ചപ്പോള്‍ കാണികള്‍ക്ക് ആവേശമായി. ഓരോ പാട്ടും നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.