• Thu. Feb 19th, 2026

24×7 Live News

Apdin News

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

Byadmin

Feb 19, 2026



മുംബൈ: മികച്ച് നേതാവ് ആരെന്ന ചോദ്യത്തിന് അത് മോദിയാണെന്നും തനിക്ക് ഇവിടെ ജീവിക്കണമെന്നും പരിഹസിച്ച താപ്സി പന്നുവിന്റെ പുതിയ സിനിമയായ ദൊബാര പൊളിഞ്ഞു. ആദ്യ ദിവസം തിയറ്ററില്‍ ലഭിച്ചത് 30 ലക്ഷം രൂപ മാത്രമാണ്.

അനുരാഗ് കശ്യപാണ് നായകന്‍. അനാവശ്യവിവാദമായിരുന്നു താപ്സി പന്നു ഉണ്ടാക്കിയത്. മനുപൂര്‍വ്വമുള്ള ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായാണ് താപ്സി പന്നുവിനെക്കൊണ്ട് അങ്ങിനെ പറയിച്ചതെന്നും കരുതുന്നു.

അനുരാഗ് കശ്യപിനെപ്പോലുള്ള കേരളത്തില്‍ വന്ന് പ്രവര്‍ത്തിക്കുന്ന കടുത്ത ഇടത് നിലപാടുള്ളയാള്‍ക്കൊപ്പം സഞ്ചരിക്കുന്ന ആളാണ് താപ്സി പന്നു.  ഇതില്‍ നിന്നും ആരായിരിക്കും താപ്സി പന്നുവിനെക്കൊണ്ട് ഇത്തരമൊരു വിവാദം പറയിച്ചത് എന്ന് ഊഹിക്കാവുന്നതേയള്ളൂ.

പൗരത്വ വിരുദ്ധപ്രക്ഷോഭത്തിലും മറ്റും ജെഎന്‍യുവില്‍ വരെ ചെന്ന് പ്രസംഗിച്ച ആളാണ് അനുരാഗ് കശ്യപ്. അന്ന് താപ്സി പന്നുവും പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ പ്രസംഗിച്ചിരുന്നു. വടക്കേയിന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ കേരളത്തില്‍ താവളമടിച്ചയാളാണ് അനുരാഗ് കശ്യപ്. കേരളത്തിലാകട്ടെ നല്ല പിന്തുണയും ലഭിക്കുന്നുണ്ട്.

By admin