തിരുവനന്തപുരം: ബിജെപിയുടെ മീഡിയ- സോഷ്യല്‍ മീഡിയ ഇന്‍ചാര്‍ജ്ജായി യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ നിയമിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റേതാണ് തീരുമാനം. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം സംസ്ഥാന ബിജെപിയില്‍ പ്രഖ്യാപിക്കുന്ന ആദ്യ പദവിയാണിത്. നിലവില്‍ ബിജെപി സംസ്ഥാന സമിതിയംഗമായി പ്രവര്‍ത്തിച്ചുവരുന്ന അനൂപ് ആന്റണി ബിജെപിയിലെ യുവനേതാക്കളില്‍ പ്രമുഖനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്.