ന്യൂദല്‍ഹി: അന്താരാഷ്‌ട്രനിമയം ലംഘിച്ച റഷ്യയെ ഇന്ത്യ എതിര്‍ത്തില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ബിബിസി ലേഖകനോട് അന്താരാഷ്‌ട്ര നിയമം എന്താണ് എന്നതിനെക്കുറിച്ച് ഒരാളോടും ചോദിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പടിഞ്ഞാറന്‍ യൂറോപ്പ് ഇപ്പോള്‍ ഉള്ളതെന്ന് ഹര്‍ദ്ദീപ് സിങ്ങ് പുരി. അന്താരാഷ്‌ട്ര നിയമത്തെക്കുറിച്ച് അറിഞ്ഞാലും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത യൂറോപ്പിന്റെ നിസ്സഹായതയെ ഹര്‍ദീപ് സിങ്ങ് പുരി വലിച്ചുപുറത്തിട്ടതോടെ ബിബിസി ലേഖകന്‍ കണ്ടം വഴി ഓടി.
ഉക്രൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത് റഷ്യ അതിക്രമിച്ചു കയറിയെന്നും ഇത് സംബന്ധിച്ച് ഐക്യരാഷ്‌ട്രസഭയില്‍ പ്രമേയം വന്നപ്പോള്‍ ഇന്ത്യ എന്തുകൊണ്ട് റഷ്യയെ എതിര്‍ത്തില്ല എന്ന ചോദ്യത്തിന് പണ്ട് നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ഇപ്പോള്‍ കേന്ദ്രപെട്രോളിയം മന്ത്രിയായ ഹര്‍ദ്ദീപ് സിങ്ങ് പുരി മറുപടി പറയണമെന്നായിരുന്നു ബിബിസി ലേഖകന്റെ ചോദ്യം. ഇതിന് മോദി തുടക്കം മുതലേ ഈ കാലഘട്ടത്തിന് ചേരുന്നതല്ല യുദ്ധമെന്ന് റഷ്യയോടും പുടിനോടും ഉക്രൈനോടും സെലന്‍സ്കിയോടും പറഞ്ഞയാളാണെന്നായിരുന്നു ഇതിന് ഹര്‍ദ്ദീപ് സിങ്ങ് പുരി മറുപടി നല്‍കിയത്.
മാത്രമല്ല യുറോപ്പ് വിചാരിക്കുന്നതുപോലെയല്ല ഇന്ത്യയുടെ കാര്യങ്ങളെന്നും ഇന്ത്യ വളരെ സുരക്ഷിതമായ ഒരു നിലയിലാണ് ഇപ്പോഴുള്ളതെന്നും ഹര്‍ദ്ദീപ് സിങ്ങ് പുരി മറുപടി നല്‍കി. അതോടെ ബിബിസി ലേഖകന്‍ അസ്വസ്ഥനായിത്തുടങ്ങിയിരുന്നു. കാരണം അായള്‍ക്ക് വേണ്ടതൊന്നും ഹര്‍ദ്ദീപ് സിങ്ങ് പുരിയില്‍ നിന്നും കിട്ടുന്നില്ല. “യുഎസിലെ സ്റ്റേറ്റ് സെക്രട്ടറി ആദ്യമായി കൂടിക്കാഴ്ച നടത്തിയത് ഇന്ത്യയിലെ വിദേശകാര്യമന്ത്രിയുമായാണ് എന്ന കാര്യം മറക്കരുത്. ഇന്ത്യയില്‍ ഈ വര്‍ഷം ക്വാഡ് സമ്മേളനം നടക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി യുഎസ് പ്രസിഡന്‍റ് ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ചാണ് നിങ്ങളുടെ ആശങ്ക. അല്ലേ? ”
ഇത്രയുമായപ്പോള്‍ ബിബിസി ലേഖകന്‍ വീണ്ടും ചോദിച്ചു. “താങ്കള്‍ അന്താരാഷ്‌ട്രനിയമത്തില്‍ വിശ്വസിക്കുന്ന ഒരാളല്ലേ?”. ഇതിന് ഹര്‍ദ്ദീപ് സിങ്ങ് പുരി നല്‍കിയ മറുപടിയില്‍ ബിബിസി ലേഖകന്റെ കിളി പോയി. “ഞാന്‍ അന്താരാഷ്‌ട്ര നിയമത്തില്‍ (ഇന്‍റനാഷണല്‍ ലോ) വിശ്വസിക്കുന്ന ആള്‍ മാത്രമല്ല, അത് പ്രാക്ടീസ് ചെയ്യുന്ന ഒരാളും കൂടിയാണ്. യൂസ് ഓഫ് ഫോഴ്സ് എന്ന പേരില്‍ ഒരു പുസ്തകം തന്നെ ഞാന്‍ അന്താരാഷ്‌ട്ര നിയമത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഐക്യരാഷ്‌ട്രസഭയുടെ സമ്മതം വാങ്ങാതെ സൈനികാക്രമണം നടത്തുന്നതിനെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്. പക്ഷെ പാശ്ചാത്യ യൂറോപ്പ് അന്താരാഷ്‌ട്ര നിയമത്തെക്കുറിച്ച് പറയാനേ കഴിയാത്ത സ്ഥിതിയിലാണ്”. – കുത്തേണ്ടിടത്ത് കുത്തിക്കൊണ്ടുള്ള മറുപടിയില്‍ ബിബിസി ലേഖകന്‍ പുളയുന്നുണ്ടായിരുന്നു. “റഷ്യ ഉക്രൈനെ ആക്രമിച്ച ആദ്യദിവസം തന്നെ ഞങ്ങളുടെ പ്രധാനമന്ത്രി ഈ യുദ്ധത്തെ അപലപിച്ചിരുന്നു. ഇത് യുദ്ധത്തിനുള്ള സമയമല്ല, സമാധാനത്തിനുള്ള സമയമാണ് എന്ന് പുടിനോട് പറഞ്ഞിരുന്നു. ഈ ഒരു കാഴ്ചപ്പാടാണ് ഇന്ത്യ അധ്യക്ഷപദവി വഹിച്ച ജി20 സ്വീകരിച്ചതും “- ഹര്‍ദ്ദീപ് സിങ്ങ് പുരി കൂട്ടിച്ചേര്‍ത്തു.
ആഗസ്ത് 26ാം തീയതി നടന്ന അഭിമുഖമാണ് ഇത്. അന്ന് ബിബിസി ലേഖകന്‍ ചോദിച്ച ഒരു ചോദ്യം ഇതാണ്:”യുഎസ് ഇന്ത്യയ്‌ക്കെതിരെ അമിതമായ വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യ അതിന് യുഎസിന് തിരിച്ചടി നല്‍കുമോ?”. ഇതിന് ഹര്‍ദ്ദീപ് സിങ്ങ് പുരി പറഞ്ഞ ഉത്തരം ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയ്‌ക്ക് തനിയ്‌ക്ക് ഊഹാപോഹങ്ങള്‍ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇഷ്ടമില്ലെന്നായിരുന്നു. “ഇന്ത്യ ഇപ്പോള്‍ നാല് ലക്ഷം കോടി ഡോളറിന്റെ കരുത്തുറ്റ ഒരു സമ്പദ്ഘടനയാണ്. ഇന്ത്യ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. ഉയര്‍ന്ന വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയാല്‍ യുഎസിന് ഇന്ത്യ തിരിച്ചടി നല്‍കുമോഎന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ഊര്‍ജ്ജ മന്ത്രി എന്ന നിലയ്‌ക്ക് ഞാന്‍ അതിന് ഉത്തരവാദപ്പെട്ട ആളല്ല. പക്ഷെ റഷ്യയുടെ കയ്യില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങും. കാരണം ഇന്ത്യാ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ഇന്ധനം നല്‍കുക എന്നത് ഒരു പ്രതിബദ്ധതയാണ്. അത് കുറഞ്ഞവിലയ്‌ക്ക് സുസ്ഥിരമായി നല്‍കിക്കൊണ്ടിരിക്കുക എന്നതും ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. അതില്‍നിന്നും പിന്നോട്ട് പോകാന്‍ ഇന്ത്യയ്‌ക്ക് കഴിയില്ല. ” ഇത്രയും ആയോതടെ ബിബിസിക്കാരന്‍ വിയര്‍ത്തുപോയി.