
തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ഇന്ന് വൈകിട്ട് 6.25നു കേരളത്തില്‍ നിന്നും ദൃശ്യമാകും. 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം ദൃശ്യമാവുക. ഏകദേശം ആറു മിനിറ്റിനുള്ളില്‍ തെക്കുകിഴക്കന്‍ ചക്രവാളത്തില്‍ അസ്തമിക്കും.
ഡിസംബർ 6, 7 തിയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കാണാം. എങ്കിലും ഈ ഉയരത്തിൽ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് 58 ഡിഗ്രിവരെ ഉയരത്തിലെത്തുന്നതിനാൽ വ്യക്തമായി കാണാൻ കഴിയും.