ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.
ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.