• Thu. Nov 7th, 2024

24×7 Live News

Apdin News

അന്ന് ട്രമ്പിനെതിരെ ഭീഷണി മുഴക്കിയ സിപിഎം : ക്രിമിനലാണെന്ന് പറഞ്ഞ് മുഹമ്മദ് റിയാസ് ; ഇന്ന് ഇനി പ്രതിഷേധം വല്ലതുമുണ്ടോയെന്ന് പരിഹാസം

Byadmin

Nov 6, 2024



ന്യൂഡൽഹി : എന്നും ഇന്ത്യയുടെ നല്ല സുഹൃത്തായിരുന്നു ഡോണൾഡ് ട്രമ്പ് . താൻ ഇന്ത്യയുടെയും , മോദിയുടെയും സുഹൃത്താണെന്നും , ഹിന്ദുമതത്തിന്റെ ആരാധകനാണെന്നുമൊക്കെ ട്രമ്പ് പലതവണ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിലെ സിപിഎം എന്നും ട്രമ്പിന്റെ നയങ്ങൾക്ക് എതിരായിരുന്നു .അതുകൊണ്ട് തന്നെ ഇന്ത്യയിൽ അമേരിക്കയ്‌ക്കെതിരെ പ്രതിഷേധവും സിപിഎമ്മും, ഡി വൈ എഫ് ഐയും സംഘടിപ്പിച്ചിരുന്നു.

ഇറാൻ ഖുദ്‌സ്‌ സേനാതലവൻ ജനറൽ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടി വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് പോലും അന്ന് സിപിഎം ‘ ഭീഷണി ‘ മുഴക്കിയിരുന്നു. ഒരു സ്വതന്ത്ര രാജ്യത്തിന്റെ സേനാ തലവനെ കൊലപ്പെടുത്തിയതിലൂടെ അന്താരാഷ്‌ട്ര നിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്‌ ട്രംപിന്റെ ഭരണകൂടം നടത്തിയത്‌.

അത് അനുവദിക്കാൻ ആകില്ല എന്നായിരുന്നു സിപിഎം നിലപാട് . ട്രംപ് ആഗോള ക്രിമിനൽ തലവനാണെന്നും , ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ സേനാ തലവനെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് പറഞ്ഞത് .

പോസ്റ്റ് മാത്രമല്ല ട്രംപിനെതിരെ പ്രധാനമന്ത്രി മോദി പ്രതികരിക്കണമെന്നായിരുന്നു റിയാസിന്റെ ആവശ്യം. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ യാത്രാ വിസകളുടെ പരമാവധി കാലാവധി ഒരു മാസമാക്കി പരിമിതപ്പെടുത്തി അന്ന് ട്രമ്പ് ഭരണകൂടം നിയമം കൊണ്ടുവന്നതും കേരളത്തിലെ സഖാക്കൾക്ക് തീരെ പിടിച്ചില്ല .

അങ്ങനെയുള്ള ട്രമ്പ് വീണ്ടും അധികാരത്തിലേറുമ്പോൾ സിപിഎം പ്രതിഷേധിക്കാനോ , മറ്റോ പോകുന്നുണ്ടോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത് .

By admin