• Mon. Nov 18th, 2024

24×7 Live News

Apdin News

അപകടം യാദൃച്ഛികമെന്ന് അന്വേഷണ സമിതി – Chandrika Daily

Byadmin

Nov 18, 2024


ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃച്ഛികമായുണ്ടായതാണെന്നും അന്വേഷണ സമിതി. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രി ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

അപകടം നടക്കുന്ന സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 



By admin