• Tue. Mar 25th, 2025

24×7 Live News

Apdin News

അപ്രതീക്ഷിതമായി പാഞ്ഞടുത്ത് കാട്ടുപന്നി; ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു

Byadmin

Mar 23, 2025


കോഴിക്കോട് : കാരശ്ശേരി തേക്കുംകുറ്റിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

രാവിലെ തന്‍റെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ സലീമിന് നേരെ പാഞ്ഞടുത്ത പന്നി ആക്രമിക്കുകയായിരുന്നു.

ഒഴിഞ്ഞുമാറിയതിനാല്‍ കൂടുതല്‍ പരിക്കില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് സലീം പറഞ്ഞു. പരിക്കേറ്റ സലീമിനെ ഉടന്‍ തന്നെ മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

By admin