• Sat. Jan 18th, 2025

24×7 Live News

Apdin News

അഫ്ഗാനുമായി ദീർഘകാല ബന്ധത്തിന് ആഗ്രഹിക്കുന്നതായി ഇന്ത്യ മാനുഷികമായ സഹായം തുടരുന്നു

Byadmin

Jan 18, 2025


ന്യൂദെൽഹി:മാനുഷികവും വികസന പരവുമായ പിന്തുണ ശക്തിപ്പെടുത്തുന്നതിലൂടെ അഫ്ഗാനിസ്ഥാനുമായുള്ള ദീർഘകാല ബന്ധം തുടരാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഈ രണ്ടു കാര്യങ്ങളും അഫ്ഗാ നിസ്ഥാനിലലെ ജനങ്ങളുമായുള്ള നമ്മുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങൾ അവിടെ ചെയ്യുന്ന കാര്യങ്ങൾ തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് രൺബീർ ജയ് സ്വാൾ മാധ്യമ സമ്മേളനത്തിൽ വിശദീകരിച്ചു. കായികരംഗത്തും മറ്റും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നിരവധി ക്രിക്കറ്റ് കളിക്കാർ ഇവിടെ കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവയെല്ലാം നമ്മുടെ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന മേഖലകളാണ്. അങ്ങനെ നമ്മുടെ സമീപനത്തിന് കൂടുതൽ പ്രയോജനം ലഭിക്കും. അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ജനതയെ പിന്തുണയ്‌ക്കാനുള്ള ശ്രമത്തിൽ ഇന്ത്യ ഇതുവരെ 50,000 മെട്രിക്ഗോതമ്പ്, മുന്നൂറ് ടൺ മരുന്നുകൾ, 27 ഭൂകമ്പ ദുരിതാശ്വാസ സഹായ വസ്തുക്കൾ 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ ഡോസുകൾ എന്നിവ കയറ്റി അയച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാരുമായി കൂടുതൽ ഇടപഴകാനും മാനുഷിക സഹായം വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രൺബീർ ജയ്സ്വാൾ അഭിപ്രായപ്പെട്ടു. ഞങ്ങൾക്ക് കാബൂളിൽ ഒരു സാങ്കേതിക ദൗത്യം ഉണ്ട്. ജോയിന്റ് സെക്രട്ടറി തലത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.



By admin