• Sun. Oct 12th, 2025

24×7 Live News

Apdin News

അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ സേനയ്‌ക്ക് മുന്നിൽ അടിപതറി പാക് സേന , 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Byadmin

Oct 12, 2025



കാബൂൾ : അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്നു. ഈ ഏറ്റുമുട്ടലിൽ പന്ത്രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിയന്ത്രണ രേഖയിൽ 12 പാകിസ്ഥാൻ സൈനികർ മരിച്ചതായും രണ്ട് സൈനികർക്ക് പരിക്കേറ്റതായുമാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ സംഘർഷം തുടരുകയാണ്. അതേ സമയം നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ഡ്യൂറണ്ട് ലൈനിന് സമീപമുള്ള പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം ആക്രമിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

കൂടാതെ അഫ്ഗാൻ സൈന്യം നിരവധി പാകിസ്ഥാൻ പോസ്റ്റുകൾ പിടിച്ചെടുത്തതായി ടോളോ ന്യൂസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ സംഘർഷത്തിൽ പാകിസ്ഥാന് കാര്യമായ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാൻ സൈനികർ പാകിസ്ഥാൻ സൈനികർക്ക് കനത്ത പരാജയം വരുത്തിവച്ചുവെന്നാണ്.

നേരത്തെ ഒക്ടോബർ 9 ന് പാകിസ്ഥാൻ, ടിടിപി മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമാക്കി അഫ്ഗാനിസ്ഥാനിലെ കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങളിൽ പാകിസ്ഥാൻ നേരത്തെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് അഫ്ഗാൻ ഭാഗത്ത് നിന്നുമുള്ള തിരിച്ചടിയിൽ പാകിസ്ഥാൻ സൈനികരുടെ മരണം സംഭവിച്ചിരിക്കുന്നത്. തിരിച്ചടിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്നുള്ള സന്ദേശം കൂടിയാണ് ഈ ആക്രമണം.

താലിബാൻ ഭരണകൂടത്തിന്റെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയുടെ എട്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ആക്രമിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകാമെന്നും ഈ പ്രശ്നം രൂക്ഷമായാൽ പാകിസ്ഥാന്റെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും വിദഗ്ധർ പറയുന്നു.

By admin