• Sat. Nov 22nd, 2025

24×7 Live News

Apdin News

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

Byadmin

Nov 22, 2025



അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “വിത്ത് ലവ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു.

 

ഗുഡ് നൈറ്റ്, ലൗവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൗന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- ശ്രേയസ് കൃഷ്ണ, സംഗീതം- ഷോൺ റോൾഡൻ, എഡിറ്റിംഗ്- സുരേഷ് കുമാർ, കലാസംവിധാനം- രാജ്കമൽ, കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, ഗാനരചന- മോഹൻ രാജൻ, സൗണ്ട് മിക്സിംഗ്- സുരൻ ജി,
സൗണ്ട് ഡിസൈൻ- സുരൻ ജി- എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൗണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ, സംവിധാന ടീം- നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ, പിആർഒ- ശബരി.

By admin