• Sun. May 18th, 2025

24×7 Live News

Apdin News

അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്

Byadmin

May 18, 2025


അബുദാബി: അബുദാബി പോലീസ് പരിശീലന കോഴ്‌സുകളില്‍നിന്ന് റിക്രൂട്ട് ചെയ്ത 88 വനിതക ള്‍കൂടി ബിരുദം നേടി. അബുദാബി പോലീസ് ജനറല്‍ കമാന്‍ഡ് സെയ്ഫ് ബിന്‍ സായിദ് അക്കാദമി ഫോര്‍ പോലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അല്‍ഐന്‍ സിറ്റിയി ലെ പോലീസ് യോഗ്യതാ വകുപ്പില്‍ നിന്നുള്ള 88 പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന ബേസിക് പ്രിപ്പ റേഷന്‍ കോഴ്സ് ഫോര്‍ ന്യൂ റിക്രൂട്ട്സ് നമ്പര്‍ (63) ന്റെ ബിരുദദാന ചടങ്ങാണ് നടന്നത്.
അക്കാദമിക്, സേവന വൈജ്ഞാനികത, സുരക്ഷ, പോലീസ് ശാസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി  അഭിമാനം പ്രകടിപ്പിച്ചു.
കേഡര്‍മാരെ യോഗ്യരാക്കുക, അവരു ടെ കഴിവുകള്‍ വികസിപ്പിക്കുക, സുരക്ഷയും എമിറേറ്റിനെ സംരക്ഷിക്കാനുള്ള സന്നദ്ധതയും സ്ഥാപന നേതൃത്വവും വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസിന്റെ മുന്‍ഗണനകള്‍ കൈവരിക്കുന്നതിന് അവര്‍ ക്ക് പ്രത്യേക വൈദഗ്ധ്യവും അറിവും നല്‍കുക എന്നിവ പൂര്‍ത്തിയാക്കിയാണ് പുതിയ ബാച്ച് ബിരുദം നേടി സേവനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.
പോലീസ്, സുരക്ഷാ മേഖലക്കൊപ്പം തുടരാനുള്ള താല്‍പ്പര്യത്തെയും, ഫീല്‍ഡ് പരിശീലനം പൂ ര്‍ത്തിയാക്കി അക്കാദമിക് പാഠ്യപദ്ധതികള്‍ പഠിച്ചു അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ഉയര്‍ന്ന തലങ്ങളിലെത്താനുമുള്ള വനിതകളുടെ താല്‍പ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
 വിവിധ മേഖലകളില്‍ യുഎഇയുടെ വികസന പ്രക്രിയയില്‍ യുഎഇ വനിതകള്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെ ന്നും സുരക്ഷ നിലനിര്‍ത്തുന്നതിലും സുരക്ഷാ മേഖലകളില്‍ ബുദ്ധിമുട്ടുള്ള ജോലികള്‍ ചെയ്യുന്നതിലും അവര്‍ പ്രത്യേക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഡോ. അലി ഖാമിസ് അല്‍ യമഹി, അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റി പ്രതിനിധി കേണല്‍ മുഹമ്മദ് ഖാമിസ് അല്‍ കാബി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരുന്നു.

By admin