:ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളുടെ മരണഭൂമിയാക്കിയ യൂട്യൂബര്‍ സമീര്‍ എംഡി ഞായറാഴ്ച ബെല്‍തങ്ങിടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇദ്ദേഹത്തെ ആഗസ്ത് 13 മുതലേ ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ പിടികൊടുക്കാതെ മാറി നിന്ന ഇയാള്‍ രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് അഭിഭാഷകനോടൊപ്പം ഹാജരായത്.
ഇനി വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്തിട്ടില്ല. പക്ഷെ ചോദ്യം ചെയ്യലിന് ഹജാരാകേണ്ടിവരും. ചിലപ്പോള്‍ അറസ്റ്റും ഭാവിയില്‍ ഉണ്ടായേക്കും. സമീറാണ് ധര്‍മ്മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെ ഭീതിപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ ഉപയോഗിച്ചത്. ഇതോടെ ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതില്‍ നിന്നാണ് ധര്‍മ്മസ്ഥള വിവാദത്തിന്റെ തുടക്കം.