
കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകന്റെ അറസ്റ്റിനെ വിമര്‍ശിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് അറസ്റ്റിനുമുമ്പ് നോട്ടീസ് നല്‍കിയില്ലെന്ന് ഹില്‍ പാലസ് പൊലീസിനോട് കോടതി ചോദിച്ചു.നിയമം പാലിച്ചല്ല അറസ്റ്റെന്നു ചൂണ്ടിക്കാട്ടി സംവിധായകന്‍ ഷംസു സെയ്ബ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
നിര്‍മാതാവിന്റെ അനുമതിയില്ലാതെ മാസ്റ്റര്‍ പ്രിന്റ് കൈവശപ്പെടുത്തി.ചിത്രീകരണം വൈകിപ്പിച്ചു എന്നിങ്ങനെ ആരോപണങ്ങളിലായിരുന്നു അറസ്റ്റ്.