
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് ഏഴാംമൈല്‍ പടയങ്കുടി ലീന (46) യാണ് മരിച്ചത്.
നാലാം നിലയിലെ 401-ാം വാര്‍ഡിന്റെ കുളിമുറിയിലാണ് സംഭവം. കുളിമുറിയില്‍ നിന്ന് ഏറെക്കഴിഞ്ഞിട്ടും പുറത്തുവരാഞ്ഞതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് ലീനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ്: സന്തോഷ്. മകന്‍: യദുനന്ദ്.