കണ്ണൂര്‍: ഛത്തീസ്ഗഡ് ജയിലില്‍ അടച്ച കന്യാസ്ത്രീകളുടെ ജാമ്യഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് നിഗൂഢനീക്കമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ കാറ്റില്‍ പറത്തിയെന്നും തെരുവില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും പാംപ്ലാനി കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കന്യാസ്ത്രീകളുടെ ജാമ്യം നിഷേധിച്ചത് ഏറെ ദുഖകരമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടുകയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുകയില്ലെന്ന് പറഞ്ഞത് രാജ്യം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് കേട്ടത്. പക്ഷെ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ കാറ്റില്‍പ്പറത്തി സംസ്ഥാന സര്‍ക്കാര്‍ നീഗൂഡമായ നീക്കത്തിലൂടെ ജാമ്യഹര്‍ജിയെ എതിര്‍ത്തത് അങ്ങേയറ്റം ദുഖകരവും അപലപനീയവുമാണ്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതവും സത്വരവുമായ ഇടപെടല്‍ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു; പാംപ്ലാനി പറഞ്ഞു