
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനുശേഷം ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ ജനപ്രതിനിധി സമ്മേളന വേദിയിൽ എത്തി. കവിടിയാറിലെ ഉദയ് പാലസിൽ നടക്കുന്ന സമ്മേളന വേദിയിൽ ഹർഷാരവങ്ങളോടെ പ്രവർത്തകർ അമിത് ഷായെ സ്വാഗതം ചെയ്തു.

മുണ്ടും ഷർട്ടും അംഗവസ്ത്രവുമണിഞ്ഞെത്തിയ അദ്ദേഹം വേദിയിൽ ഭാരത് മാതാവിന്റെയും ജനസംഘം-ബിജെപി സ്ഥാപക നേതാക്കളായ ദീനദയാൽ ഉപാദ്ധ്യായയുടെയും ശ്യാമ പ്രസാദ് മുഖർജിയുടെയും ചിത്രങ്ങൾക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. ബിജെപി ജനറൽ സെക്രട്ടി അഡ്വ.എസ്. സുരേഷ് സ്വാഗതം പറഞ്ഞു.
ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സ്വാമി അയ്യപ്പ വിഗ്രഹം നൽകി അമിത് ഷായെ സ്വാഗതം ചെയ്തു.
