സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ രൊഗം സ്ഥിരീകരിച്ച തൃശൂര്‍ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നിന്നാണ് റഹീമിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ 12 രോഗികളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.