
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം.പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു വയോധികന്‍. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങി.
എന്നാല്‍ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇദ്ദേഹത്തിന്റെ വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു.