ന്യൂദല്‍ഹി: വാഹനം വാങ്ങുക, വീട് പണിയുക….ഇതെല്ലാം ജീവിതത്തില്‍ വല്ലപ്പോഴും കൈവരുന്ന ഭാഗ്യമായതിനാല്‍ പലപ്പോഴും ഭാരതീയര്‍ അന്നേരം ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതും പൂജകളും വഴിപാടുകളും നടത്തുന്നതും പതിവാണ്. പക്ഷെ ഇന്ത്യ വിട്ടുപോയി മറ്റൊരു രാജ്യത്തെത്തിയാലും നമ്മളില്‍ ഭൂരിഭാഗം പേരും ഈ ഭാരതീയ പാരമ്പര്യം കാത്തുസൂക്ഷിക്കാറുണ്ട്.
അമേരിക്കയില്‍ ട്രക്ക് വാങ്ങിയാലും പൂജിക്കാന്‍ മറക്കാതെ ഭാരതീയരായ യുവമിഥുനങ്ങള്‍. ഭാര്യയുടെ കാല്‍പാദം കുങ്കുമത്തില്‍ മുക്കിയ ശേഷം പുതുതായി വാങ്ങിയ ട്രക്കില്‍ പതിപ്പിക്കുകയാണ് ഭര്‍ത്താവ്. ട്രക്കിന് ഉയരം കൂടിയതിനാല്‍ ഭര്‍ത്താവ് ഭാര്യയെ എടുത്തുപൊക്കിയാണ് അവളുടെ പാദം ബോണറ്റില്‍ പതിപ്പിച്ചത്.
യുഎസിൽ പുതുതായി ട്രക്ക് വാങ്ങിയ ദമ്പതികളുടെ ഈ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. നീരവ് റാവു എന്ന വ്യക്തിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായി. നിരവധി പേര്‍ ഭാരതീയ സംസ്കാരം അമേരിക്കന്‍ മണ്ണിലാണെങ്കിലും കാത്ത് സൂക്ഷിക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കുമ്പോള്‍ ജിഹാദികളായ പലരും എതിരായ ചില കമന്‍റുകളും ഇടുന്നുണ്ട്.
ഫ്രൈറ്റ്‌ലൈനർ ബ്രാൻഡിൽ നിന്നുള്ള സെമി ട്രക്കാണ് ഇത്. സെമിയുടെ വാതിലിൽ റാവു ട്രാൻസ്‌പോർട്ട് എന്ന സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയാലും ആചാരങ്ങൾ മറക്കാത്ത നീരവ് റാവുവിന് കയ്യടി അവസാനിക്കുന്നില്ല.