അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുടെ വിവരങ്ങള്‍ തേടി ഇന്ത്യ. കേന്ദ്ര വിദേശകാര്യമന്ത്രാലയം അമേരിക്കയോട് വിവരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. അനധികൃതമായി കുടിയേറിയ 487 പേരെ കൂടി അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
തിരിച്ചയക്കുന്ന 487 പേരിലെ 298 പേരുടെ വിവരങ്ങള്‍ മാത്രമാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. അതേസമയം ബാക്കിയുള്ളവരുടെ വിവരങ്ങള്‍ കൂടി നല്‍കാനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. തിരിച്ചയക്കുന്നവരുടെ വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷമേ അനുമതി നല്‍കാനാകൂ എന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരെ കയ്യിലും കാലിലും വിലങ്ങ് അണിയിച്ച് ഇന്ത്യയിലെത്തിച്ചത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 പേരെയാണ് ആദ്യഘട്ടമായി അമേരിക്ക പഞ്ചാബിലെ അമൃത്സറിലെത്തിച്ചത്.