• Fri. Nov 7th, 2025

24×7 Live News

Apdin News

അമേരിക്കയെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ ഇന്ത്യ; ലാറ്റിനമേരിക്കയില്‍ ചിലി, പെറു രാജ്യങ്ങളുമായി വ്യാപാരച്ചര്‍ച്ചകള്‍ നടന്നു, ആഗോളശക്തിയാകാന്‍ ഇന്ത്യ

Byadmin

Nov 7, 2025



ന്യൂദല്‍ഹി:: അമേരിക്കയും ട്രംപും വ്യാപാരക്കരാറിന്റെ പേരില്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയ അനുഭവം ആവര്‍ത്തിക്കരുതെന്ന വാശിയോടെ ഇന്ത്യ മുന്നേറുകയാണ്.ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയല്ലെങ്കില്‍ മറ്റൊന്ന് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ പെറു, ചിലി എന്നീ രാജ്യങ്ങളുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ സജീവം.

ചരക്ക്, സേവനം എന്നീ മേഖലകളിലുള്ള വ്യാപാരസാധ്യത, കസ്റ്റംസ് പ്രക്രിയകള്‍, സുപ്രാധനധാതുക്കള്‍, തര്‍ക്കങ്ങള്‍ പരിഹരിയ്‌ക്കല്‍ എന്നിവയായിരുന്നു ചര്‍ച്ചാവിഷയം.മിക്കവാറും ഈ രണ്ട് രാജ്യങ്ങളുമായി ഒരു സ്വതന്ത്രവ്യാപാരക്കരാര്‍ ഒപ്പുവെച്ചേയ്‌ക്കുമെന്ന് കരുതുന്നു.

ഇന്ത്യയുടെ ലക്ഷ്യമെന്ത്?

യുഎസുമായുള്ള വ്യാപാരയുദ്ധവും യുഎസ് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ച അമിതമായ പിഴത്തീരുവയുമാണ് ഇന്ത്യയെ വ്യാപാരം വൈവിധ്യവല്‍ക്കരിക്കാനും കേവലം അമേരിക്കയെ ആശ്രയിക്കാത ലോകത്തെ മറ്റു രാജ്യങ്ങളിലേക്ക് കൂടി ഇന്ത്യയുടെ ഉല്‍പന്നങ്ങള്‍ എത്തിക്കാനും ഉള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ നിര്‍ബന്ധിച്ചത്. ഇന്ത്യയുടെ സുമുദ്രോപല്‍പന്നങ്ങള്‍, വസ്ത്രനിര്‍മ്മാണരംഗം, മരുന്നുല്‍പാദനം എന്നിവ യുഎസ് ഏര്‍പ്പെടുത്തിയ അധികതീരുവമൂലം മാന്ദ്യത്തിലാണ്. എന്തായാലും പുതിയ ശ്രമത്തിന്റെ ഭാഗമായി ബ്രിട്ടനുമായി സ്വതന്ത്രവ്യാപാരപങ്കാളിത്തക്കരാര്‍ (എഫ് ടിഎ) ഒപ്പുവെച്ചു. യുഎഇയുമായി നേരത്തെ സ്വതന്ത്രവ്യാപാരക്കരാര്‍ നിലവിലുണ്ട്. ന്യൂസിലാന്‍റുമായി ഒരു സ്വതന്ത്രവ്യാപാരക്കരാര്‍ ഉണ്ടാക്കാനുള്ള ശ്രമം അവസാനഘട്ടത്തിലാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും വ്യാപാരചര്‍ച്ചകള്‍ സജീവമാണ്. പരമ്പരാഗത ഉല്‍പന്നങ്ങള്‍ക്ക് അപ്പുറം ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മരുന്ന് നിര്‍മ്മാണം, മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം, പ്രതിരോധരംഗത്തെ ഉല്‍പന്നങ്ങള്‍, എ‌ഞ്ചിനീയറിംഗ് ഉല്‍പന്നങ്ങള്‍, കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവയില്‍ ഏറെ മുന്നേറിയിട്ടുണ്ട്. പുനരുപയോഗ ഊര്‍ജ്ജ രംഗത്തും ഇന്ത്യ ശക്തമായി ചുവടുവെയ്‌ക്കുന്നു.
ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ അതിവേഗത്തില്‍ മുന്നേറുന്ന ഇന്ത്യ ആ ഉല്‍പന്നങ്ങള്‍ക്കുള്ള വിപണി പിടിക്കാനുള്ള ശ്രമത്തില്‍ കൂടിയാണ്. അതിന് അമേരിക്കയുടെ വിപണിയ്‌ക്കപ്പുറം മുന്നേറുക എന്നതാണ് ഇന്ത്യയുടെ തന്ത്രം.

പെറുവുമായി ഒമ്പതാം റൗണ്ട്, ചിലിയുമായി മൂന്നാം റൗണ്ട്

ഇന്ത്യ-പെറു വ്യാപാര കരാറിനായുള്ള (FTA) 9-ാം റൗണ്ട് ചർച്ചകൾ നവംബർ 3 മുതൽ 5 വരെ പെറുവിലെ ലിമയിൽ നടന്നു.പെറുവിലെ വിദേശ വ്യാപാര, ടൂറിസം മന്ത്രി തെരേസ സ്റ്റെല്ല മേരി ഗോമസ് സമാപന ചടങ്ങിൽ പങ്കെടുത്തു. പെറുവിലെ ഇന്ത്യന്‍ അംബാസഡര്‍ വിശ്വാസ് വിദു സപ്കല്‍ ആണ് പങ്കെടുത്തത്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ അതിവേഗത്തില്‍ മുന്നേറുന്ന ഇന്ത്യ ആ ഉല്‍പന്നങ്ങള്‍ക്കുള്ള വിപണി പിടിക്കാനുള്ള ശ്രമത്തില്‍ കൂടിയാണ്. അതിന് അമേരിക്കയെ മാത്രം ആശ്രയിക്കുന്ന ദൗര്‍ബല്യത്തില്‍ നിന്നും പുറത്തുകടക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിർണായക ധാതുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, തുണിത്തരങ്ങൾ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ ഉല്‍പന്നങ്ങളെക്കുറിച്ചും ഈ മേഖലകളിലെ സഹകരണ സാധ്യതകളും ഇന്ത്യൻ അംബാസഡർ ചര്‍ച്ചകളില്‍ എടുത്തുപറഞ്ഞു.അടുത്ത ഘട്ടം ചർച്ചകൾ 2026 ജനുവരിയിൽ ന്യൂഡൽഹിയിൽ വെച്ച് നടത്താൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.

നേരത്തെ, ഇന്ത്യ-ചിലി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) മൂന്നാം റൗണ്ട് ചർച്ചകൾ ഒക്ടോബർ 27 മുതൽ 30 വരെ ചിലിയിലെ സാന്‍റിയാഗോയിൽ നടന്നു

By admin