• Sun. Sep 7th, 2025

24×7 Live News

Apdin News

അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നില്‍ മോദി യാചിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി

Byadmin

Sep 4, 2025


കേന്ദ്രത്തിന് നേരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദേശ ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനവും അന്തസ്സും കേന്ദ്ര സര്‍ക്കാര്‍ പണയം വെച്ചുവെന്ന് മമത വിമര്‍ശിച്ചു.

അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നില്‍ കേന്ദ്രം യാചിക്കുകയാണ്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും മമത കുറ്റപ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളി തൊഴിലാളികള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ സംബന്ധിച്ച പ്രമേയത്തില്‍ ബംഗാള്‍ നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം അക്രമണങ്ങള്‍ നടക്കുന്നത്. സത്യം മറച്ചുവെക്കാന്‍ കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള അക്രമണങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ബിജെപി തടയിടുകയാണ്. ബിജെപി ബംഗാള്‍ വിരുദ്ധ പാര്‍ട്ടിയാണ്. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. സ്വച്ഛേധിപതികളുടെ പാര്‍ട്ടിയാണ് ബിജെപി. സ്വാതന്ത്ര്യ സമരത്തില്‍ അവരുടെ പൂര്‍വികര്‍ പോരാട്ടം നടത്തിയിട്ടില്ലെന്നും രാജ്യത്തെ വഞ്ചിച്ചവരാണ് ഇവര്‍.- മമത പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം ഉയര്‍ത്തിയത്. മമത സംസാരിക്കുന്നതിനിടയില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബിജെപി അംഗങ്ങള്‍ ബഹളം വെച്ചതിന് ബിജെപി ചീഫ് വിപ്പിനെ പുറത്താക്കി.

By admin