• Thu. Jan 15th, 2026

24×7 Live News

Apdin News

അമേരിക്ക ഇറാനിലെ ഭരണം അട്ടിമറിക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഏറെ പഠിക്കാനുണ്ട്…ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ റബ്ബര്‍ സ്റ്റാമ്പ് രാഹുല്‍ ഗാന്ധി

Byadmin

Jan 15, 2026



ന്യൂദല്‍ഹി: ഇറാനില്‍ 1979മുതല്‍ നിലനില്‍ക്കുന്ന ഇസ്ലാമിക മതമൗലികവാദത്തില്‍ കെട്ടിപ്പൊക്കിയ ഭരണകൂടത്തെ അമേരിക്ക വീഴ്‌ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്നും ഏറെ പാഠം പഠിയ്‌ക്കാനുള്ളത് ഇന്ത്യയ്‌ക്കാണ്. അവിടെ ഇപ്പോഴത്തെ കലാപത്തിന് നേതൃത്വം നല്‍കുന്നത് എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുമാണ്. അമേരിക്കയിലെ ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ ഓപ്പണ്‍ സൊസൈറ്റിഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ നല‍്കുന്ന പണത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ എന്‍ജിഒകളും സിവില്‍ സൊസൈറ്റികളും. .

ഈ എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും ആ രാജ്യത്തെ രക്ഷിക്കാനുള്ള മാലാഖമാരെപ്പോലെയാണ് കടന്നുവരിക. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസമുന്നേറ്റം, സ്ത്രീസുരക്ഷ, ജനാധിപത്യം കാത്തുസൂക്ഷിക്കല്‍, രോഗനിര്‍മ്മാര്‍ജ്ജനം തുടങ്ങി ആരും ഇഷ്ടപ്പെടുന്ന ദൗത്യങ്ങള്‍ നിറവേറ്റാന്‍ എന്ന് കൊട്ടിഘോഷിച്ചാണ് ഇവര്‍ പ്രവര്‍ത്തനത്തിനെത്തുക. ഏത് രാജ്യത്തും സാമൂഹികമായി ധാരാളം പോരായ്‌മകള്‍ ഉണ്ടാകും. ഇതെല്ലാം ഇല്ലാതാക്കി ആ രാജ്യത്തെ രക്ഷാദൂതന്‍മാരായാണ് എന്‍ജിഒ സംഘടനകള്‍ എത്തുക. എന്‍ജിഒ എന്നാല്‍ നോണ്‍ ഗവണ്മെന്‍റല്‍ ഓര്‍ഗനൈസേഷന്‍ എന്നാണര്‍ത്ഥം. ഇത് സര്‍ക്കാര്‍ ശമ്പളത്തിലോ സര്ക്കാര്‍ ഫണ്ടിലോ അല്ല എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളും പ്രവര്‍ത്തിക്കുക. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രത്യേകിച്ചും അമേരിക്കയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.  ജോര്‍ജ്ജ് സോറോസിന് പുറമെ അമേരിക്കയിലെ സമ്പന്ന കുടുംബങ്ങളും എന്‍ജിഒ സംഘടനകള്‍ക്കും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കും ഫണ്ട് നല്‍കുന്നവരാണ്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്‍ തുടങ്ങിയവ കാര്‍ കമ്പനി ഉടമയായിരുന്ന ഫോര്‍ഡിന്റെ പേരിലും എണ്ണക്കമ്പനി നടത്തിയിരുന്ന റോക്ക് ഫെല്ലറിന്റെ പേരിലും പ്രവര്ത്തിക്കുന്ന ഫൗണ്ടേഷനുകളാണ്. വിവിധ രാജ്യങ്ങളിലെ ജനാധിപത്യവും സ്വാതന്ത്ര്യവും സ്ത്രീസുരക്ഷയും കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കും സിവില്‍ സൊസൈറ്റികള്‍ക്കും ഫണ്ട് നല്‍കുന്നവരാണ്. മറ്റ് രാജ്യങ്ങളിലെ ജനാധിപത്യവും സ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്യവും വളര്‍ത്തുന്നതിന് പണം നല്‍കാന്‍ ഇവര്‍ക്ക് ഭ്രാന്തുണ്ടോ? ഇല്ല, വ്യക്തമായ ഗൂഢലക്ഷ്യങ്ങള്‍ ഇത്തരം ഫണ്ട് ലക്ഷ്യങ്ങള്‍ക്ക് പിന്നിലുണ്ട്. ഇവരില്‍ പലരും വിവിധ രാജ്യങ്ങളില്‍ ക്രിസ്തീയമതപരിവര്‍ത്തനം നടത്തുന്നവരും അമേരിക്കയ്‌ക്ക് അനുകൂലമായി കരുക്കള്‍ നീക്കുന്നവരുമാണ്. ആ രാജ്യങ്ങളില്‍ ക്രിസ്തുമതത്തിനും അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണ്? അനുകൂലമായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണ് എന്നതിന്റെ ലിസ്റ്റ് ഇത്തരം എന്‍ജിഒകള്‍ വഴി അവര്‍ ശേഖരിയ്‌ക്കും. അതത് രാജ്യങ്ങളില്‍ ഭരണത്തില്‍ ഇരിക്കുന്നവരെക്കൊണ്ട് അമേരിക്കയ്‌ക്ക് അനുകൂലമായ, അമേരിക്കയിലെ ബിസിനസുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനുകൂലമായ നയങ്ങള്‍ ഇവര്‍ എടുപ്പിക്കാന്‍ ശ്രമിക്കും. അതിനായി ഇവര്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന എന്‍ജിഒകളെ ഉപയോഗപ്പെടുത്തും. അതത് രാജ്യങ്ങളിലെ വിദ്യാസമ്പന്നരും മിടുക്കരുമായവര്‍ക്ക് മാത്രമേ ഇവര്‍ പണം നല‍്കൂ. അത്തരക്കാരെയാണ് ഇവരുടെ രഹസ്യ അജണ്ടകള്‍ക്ക് ഉപയോഗിക്കുക. അത് ഫലപ്രദവുമാണ്.

ഇറാനിലെ കാര്യം എടുത്താല്‍ 2001ല്‍ ആയിരത്തില്‍ അധികം എന്‍ജിഒകളും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളുമാണ് ഉണ്ടായിരുന്നതെങ്കില്‍ 2004ല്‍ ഇത്തരം സംഘടനകളുടെ എണ്ണം 8000 ആയി ഉയര്‍ന്നു. 2017ല്‍ ആകട്ടെ ഈ എന്‍ജിഒ സംഘടനകളുടെ എണ്ണം 20000നേക്കാള്‍ കൂടുതലായി. ആരോഗ്യരംഗത്ത് മാത്രം 620ല്‍ പരം എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം എന്‍ജിഒകളാണ് അവിടെ ബുര്‍ഖധരിയ്‌ക്കുന്നതിനെതിരെയും സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടിയും ഉള്ള സമരങ്ങള്‍ക്ക് ജനങ്ങളെ പ്രേരിപ്പിച്ചത്. ഇറാനിലെ യാഥാസ്ഥിതിക മതനിയമങ്ങള്‍ക്കെതിരെയും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സംഘടനകളാണ് അവിടെയുള്ള ചെറുപ്പക്കാരെ കൂടുതല്‍ സ്വാതന്ത്ര്യത്തിന് വേണ്ടി അലി ഖമേനി ഭരണത്തിനെതിരെ ഇളക്കിവിട്ടത്. സ്ത്രീസ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്ത മഹ്സ അമീനി എന്ന 22 കാരി ഇറാനിലെ ജയിലില്‍ വധിക്കപ്പെട്ടപ്പോള്‍ 2023ല്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നിലും എന്‍ജിഒകള്‍ തന്നെയായിരുന്നു. അന്ന് കൊല്ലപ്പെട്ടത് 500ല്‍ പരം ആളുകളാണ്.

ഇത്തരം എന്‍ജിഒകള്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിക്കും. ആ രാജ്യത്തെ അധികാരസമവാക്യം കൃത്യമായി അളക്കാന്‍ ഈ എന്‍ജിഒകള്‍ വഴി ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയുടെ അധികാരശൃംഖലയ്‌ക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതുവെച്ചാണ് ഇവര്‍ ആ രാജ്യത്തെ ഭരണമാറ്റം ആസൂത്രണം ചെയ്യുക. പകരം അധികാരത്തില്‍ കയറ്റാന്‍ ഒരു റബ്ബര്‍ സ്റ്റാമ്പിനെയും ഡീപ് സ്റ്റേറ്റ് കണ്ടെത്തും. ഇറാനില്‍ കണ്ടുവെച്ചിരിക്കുന്നത് പണ്ട് ഇറാന്‍ ഭരിച്ചിരുന്ന ഷാ എന്ന ഭരണാധികാരിയുടെ മകന്‍ റെസ പഹ്ലവിയെയാണ്. ഷായുടെ ഭരണത്തെ 1979ല്‍ അട്ടിമറിച്ചാണ് പകരം ആയത്തൊള്ള ഖമേനി ഇസ്ലാമിക നിയമങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു മതാധിഷ്ഠ ഭരണം ഇറാനില്‍ സ്ഥാപിക്കുന്നത്. അതിനെയാണ് അവിടുത്തെ എന്‍ജിഒകള്‍ അഴിച്ചുവിട്ട കലാപകാരികള്‍ പ്രക്ഷോഭം നടത്തുന്നത്.

ഇന്ത്യയിലും ഇതിന് സമാനമാണ് കാര്യങ്ങള്‍. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെതിരെ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഇല്ലാത്ത കുറ്റങ്ങളാണ് കണ്ടെത്തുന്നത്. മുസ്ലിങ്ങളും മറ്റ് മതന്യൂനപക്ഷങ്ങളും ഈ ഭരണത്തില്‍ പീഡിപ്പിക്കപ്പെടുുന്നു എന്നതാണ് ഒരു കുറ്റാരോപണം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാരിനെതിരെ ആരോപണങ്ങളുടെ നീണ്ട നിരയാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് വിജയം അനുകൂലമാക്കാന്‍ വോട്ട് മോഷ്ടിക്കുന്ന സര്‍ക്കാരാണ് ഇന്ത്യ ഭരിയ്‌ക്കുന്നത് എന്ന് വരെ രാഹുല്‍ ഗാന്ധി വാദിക്കുന്നു. ആ രാജ്യത്ത് വിഘടനമുണ്ടാക്കാന്‍ സിഖുകാരെ ഡീപ് സ്റ്റേറ്റ് നന്നായി സ്വാധീനിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് സിഖുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും ഇന്ത്യയില്‍ സാധിക്കുന്നില്ലെന്ന് അമേരിക്കയില്‍ വെച്ച് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ലോകത്ത് ഏറ്റവും വളരുന്ന സമ്പദ് ഘടനയുള്ള രാജ്യമായ ഇന്ത്യയുടെ സമ്പദ്ഘടന ചത്തതാണെന്ന് ഈയിടെ വിദേശത്ത് ചെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

എല്ലാ തരത്തിലും ഇന്ത്യയില്‍ അസ്വാരസ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദിക്ക് പകരം അധികാരത്തില്‍ കയറ്റാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് കണ്ടുവെച്ചിരിക്കുന്ന റബ്ബര്‍ സ്റ്റാമ്പ് രാഹുല്‍ ഗാന്ധിയാണ്. ഇന്ത്യയിലെ കണക്കനുസരിച്ച് ഇവിടെ ഏകദേശം 37 ലക്ഷം എന്‍ജിഒകളും സിവില്‍ സൊസൈറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ഇവരുടെ ലക്ഷ്യം ജനാധിപത്യം, സ്ത്രീസ്വാതന്ത്ര്യം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഇത്യാദി ആണെങ്കിലും പലരുടെയും ലക്ഷ്യം മതപരിവര്‍ത്തനമാണ്. ഹിന്ദുക്കളെ മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ് പല എന്‍ജിഒമാരുടെയും ലക്ഷ്യം. ഈ എന്‍ജിഒമാര്‍ക്ക് ഇന്ത്യയില്‍ നടപ്പാക്കേണ്ട പല ടൂള്‍കിറ്റുകളും അമേരിക്കയില്‍ നിന്നും എത്തും. അത്തരം ടൂള്‍ കിറ്റില്‍ ഒന്നായിരുന്നു മോദിയെയും യോഗിയെയും വീഴത്തല്‍ എന്നത്. അതായത് ഇന്ന് ബിജെപിയില്‍ ശക്തരായ രണ്ട് നേതാക്കളാണ് മോദിയും യോഗിയു. ഇവരെ ഇരുവരെയും വീഴ്‌ത്തിയാല്‍ ബിജെപി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താം എന്നത് ഒരു കാലത്ത് ഇന്ത്യയിലെ എന്‍ജിഒകളുടെ ടൂള്‍കിറ്റായിരുന്നു. ഇതിന് പിന്നിലെ പല എന്‍ജിഒ പ്രവര്‍ത്തകരേയും അന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ ദേശീയ നേതാവാക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത പരിപാിയായിരുന്നു ഭാരത് ജോഡോ യാത്ര. അതുപോലെ ഹിന്ദുക്കളെ ഹിന്ദുത്വത്തില്‍ നിന്നും അകറ്റാന്‍ അനവധി ഗൂഡാലോചനകള്‍ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പണം വാങ്ങുന്ന മാധ്യമസ്ഥാപനങ്ങള്‍ നടത്തിവരുന്നു. ബെംഗളൂരു ആസ്ധാനമായി പ്രവര്‍ത്തിക്കുന്ന ധന്യാ രാജേന്ദ്രന്‍ സ്ഥാപിച്ച ദ ന്യൂസ് മിനിറ്റ് അത്തരമൊരു സ്ഥാപനമാണ്. ധര്‍മ്മസ്ഥല എന്ന വിഖ്യാത ക്ഷേത്രം അവിടെ പ്രാര്‍ത്ഥിക്കാനെത്തുന്ന സ്ത്രീകളെ കൂട്ടത്തോടെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചുമൂടുന്ന സ്ഥലമാണെന്ന പ്രചാരണം അഴിച്ചുവിട്ടത് ന്യൂസ് മിനിറ്റാണ്. നൂറുകണക്കിന് വീഡിയോകളാണ് ഇവര്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിനെതിരെ നടത്തിയത്. ആര്‍എസ്എസിന് സ്വാധീനമുള്ള ദക്ഷിണകന്നഡ ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തെ തകര്‍ക്കുക വഴി ആര്‍എസ്എസിനെക്കൂടി ദുര്‍ബലമാക്കുക എനനതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത് കള്ളമാണെന്ന് അന്വേഷണം നടത്തിയ കര്‍ണ്ണാടക സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഹിന്ദുത്വ ദര്‍ശനത്തെ പിന്തുണയ്‌ക്കുന്ന, ആത്മനിര്‍ഭര്‍ ഭാരതിനെ പിന്തുണയ്‌ക്കുന്ന തമിഴ്നാട്ടിലെ ഐടി ബിസിനസുകാരന്‍ ശ്രീധര്‍ വെമ്പുവിനെ താറടിക്കാന്‍ ഈയിടെ ദ ന്യൂസ് മിനിറ്റ് ശ്രമിച്ചിരുന്നു. ജി മെയിലിന് പകരം ഇന്ത്യയ്‌ക്ക് വേണ്ടി സോഹോ മെയില്‍ സൃഷ്ടിച്ച ബിസിനസുകാരന്‍ കൂടിയാണ് ശ്രീധര്‍ വെമ്പു. വാട്സാപിന് പകരം ഇന്ത്യക്കാര്‍ക്ക് വേണ്ടി അറട്ടൈ എന്ന മെസേജിംഗ് ആപും ശ്രീധര്‍വെമ്പു നിര്‍മ്മിച്ചിരുന്നു. എങ്ങിനെയും ശ്രീധര്‍ വെമ്പുവിന്റെ പ്രശസ്തി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ചില ഇല്ലാക്കഥകളും ദ ന്യൂസ് മിനിറ്റ് പ്രചരിപ്പിച്ചിരുന്നു.

അദാനിയെ വീഴ്‌ത്തുക വഴി മോദിയെ വീഴ്‌ത്തുക എന്നത് ജോര്‍ജ്ജ് സോറോസില്‍ നിന്നും ഫണ്ട് വാങ്ങുന്ന ചില എന്‍ജിഒകളുടെ അജണ്ടയായിരുന്നു. ഇതിന് വേണ്ടി ജോര്‍ജ്ജ് സോറോസില്‍ നിന്നും ഫണ്ട് വാങ്ങുന്ന ഒസിസിആര്‍പി എന്ന മാധ്യമസ്ഥാപനവും അദാനിയ്‌ക്കെതിരെ കുപ്രചാരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ അദാനി ഇതിനെയെല്ലാം അതിജീവിച്ചു. ഈയിടെ ലഡാക്കില്‍ മോദി സര്‍ക്കാരിനെതിരെ കലാപം നടത്തിയ സോനം വാങ്ചുകും രണ്ട് എന്‍ജിഒ സംഘടനകളെ നയിക്കുന്ന ആളാണ്. ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സും സ്റ്റുഡന്‍സ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ് മെന്‍റ് ഓഫ് ലഡാക്ക് എന്നിവയാണ് ഈ എന്‍ജിഒ സംഘടനകള്‍. എന്നാല്‍ ആ കലാപത്തെ ഇന്ത്യ അതിജീവിച്ചു. സോനം വാങ്ങ് ചുക് ജയിലിലായി. ദല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാല ഇതുപോലെ പല എന്‍ജിഒകള്‍ക്കും അടുപ്പമുള്ള സര്‍വ്വകലാശാലയാണ്. ഇവിടുത്തെ ഇടത് സംഘടനയിലെ വിദ്യാര്‍ത്ഥികളെ പല എന്‍ജിഒകളും അവരുടെ രഹസ്യ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താറുണ്ട്. ഇതിന്റെ ഭാഗമായാണ് 2020ല്‍ ദല്‍ഹിയില്‍ പൗരത്വബില്ലിനെതിരായ സമരം എന്ന പേരില്‍ നടന്ന കലാപം. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഈ കലാപത്തില്‍ ദല്‍ഹിയിലെ പല എന്‍ജികളുടെയും കടിഞ്ഞാണേന്തുന്ന നേതാക്കളുമായി ഇവര്‍ ഗൂഡാലോചന നടത്തിയിരുന്നു. ലക്ഷ്യം ഇന്ത്യായകെ പടര്‍ന്നുപിടിക്കുന്ന വിദ്യാര്‍ത്ഥികലാപവും സാമൂഹ്യ കലാപവും ആയിരുന്നു. ഇവര്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ വടക്ക് കിഴക്ക് കിടക്കുന്ന അസം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളെ മുറിച്ച് മാറ്റണമെന്ന ആഹ്വാനം വരെ ഉണ്ടായിരുന്നു. ഇത് ഇന്ത്യ തുണ്ടം തുണ്ടമാക്കാനുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഇതിനുള്ള ആശയവും പണവും ഇന്ത്യയിലെ എന്‍ജിഒകള്‍ക്ക് നല്‍കിയത് അമേരിക്കയില്‍ നിന്നുള്ള ചില സംഘടനകള്‍ തന്നെയാണ്.

എന്തായാലും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 3.7 ലക്ഷം വരുന്ന എന്‍ജിഒകളെയും സിവില്‍ സൊസൈറ്റി പ്രസ്ഥാനങ്ങളെയും അടുത്ത് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവരായിരിക്കും മോദിയെ അട്ടിമറിക്കാനുള്ള ഗൂഢ അജണ്ടകള്‍ അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന് വേണ്ടി ഇന്ത്യയില്‍ നടപ്പാക്കുക. പകരം രാഹുല്‍ ഗാന്ധി എന്ന റബ്ബര്‍ സ്റ്റാമ്പിനെ അധികാരത്തിലേറ്റി രാജ്യത്തെ കൊള്ളയടിക്കുക എന്നത് തന്നെയാണ് ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ട. ഇക്കാര്യത്തില്‍ ഇറാന്റെ അതേ വിധി തന്നെയാണ് ഇന്ത്യയെയും കാത്തിരിക്കുന്നത്.

By admin