
ടെഹ്റാന്‍ ഇറാനെതിരെ അമേരിക്ക ഉന്നം വെയ്‌ക്കുന്നത് അഞ്ച് പേരെയാണ്. അതില്‍ പ്രധാനി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി തന്നെയാണ്. വടക്ക് കിഴക്കന്‍ ടെഹ്റാനിലെ ലാവിസാന്‍ ജില്ലയിലെ ഒരു ബങ്കറിനുള്ളിലാണ് ആയത്തൊള്ള അലി ഖമേനിയെന്നാണ് വിവരം.
മകന്‍ മൊജ്താബ ഉള്‍പ്പെടെയുള്ള കുടുംബവുമായി ഒന്നിച്ചാണ് ആയത്തൊള്ള അലി ഖമേനി ഒളിച്ചിരിക്കുന്നതെന്ന് കരുതുന്നു. ഇതിന്റെ പരിസര പ്രദേശങ്ങളില്‍ ശക്തമായ ബോംബാക്രമണം യുഎസ് നടത്തിക്കഴിഞ്ഞു. അലി ഖമേനിയോട് നൂറ് ശതമാനം വിശ്വസ്തത പുലര്‍ത്തുന്ന മറ്റ് നാല് പേരെയും യുഎസ് ലാക്കാക്കുന്നുണ്ട്. വധിക്കുക, അല്ലെങ്കില്‍ ജീവനോടെ പിടിക്കുക എന്നതാണ് ലക്ഷ്യം.
ഇറാന്റെ സായുധസേനാമേധാവി സയ്യിദ് അബ്ദുള്‍റഹിം മൗസവിയാണ് അമേരിക്ക ലക്ഷ്യം വെയ്‌ക്കുന്ന മറ്റൊരാള്‍. ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയനെയും ഉന്നമിട്ട് നീക്കം നടത്തുന്നുണ്ട്. ഇറാന്‍ പ്രതിരോധകൗണ്‍സിലിന്റെ അലി ഷംഖാനി, ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനി എന്നിവരെയും അമേരിക്കന്‍ സേന ലക്ഷ്യമിടുന്നു.